English [en]   العربية [ar]   български [bg]   català [ca]   Deutsch [de]   ελληνικά [el]   español [es]   فارسی [fa]   français [fr]   עברית [he]   hrvatski [hr]   italiano [it]   日本語 [ja]   lietuvių [lt]   മലയാളം [ml]   Nederlands [nl]   polski [pl]   português do Brasil [pt-br]   русский [ru]   Shqip [sq]   தமிழ் [ta]   українська [uk]   Oʻzbekcha [uz]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

വിദ്യാഭ്യാസംകൂടുതല്‍ ആഴത്തില്‍ → എന്തുകൊണ്ട് വിദ്യാലയങ്ങള്‍ അടിയന്തരമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം

This translation may not reflect the changes made since 2015-06-02 in the English original. You should take a look at those changes. Please see the Translations README for information on maintaining translations of this article.

വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് (വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നത്) സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം പഠിപ്പിക്കാനുള്ള ധാര്‍മ്മികമായ കര്‍ത്തവ്യം ഉണ്ട്.

എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു — കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുമ്പോള്‍, സോഫ്റ്റ്‌വെയറിന്റെ ഉടമകളോ എഴുത്തുകാരോ ആഗ്രഹിയ്ക്കുന്നതാണു് കമ്പ്യൂട്ടര്‍ ചെയ്യുന്നതു്, ഉപയോക്താവാഗ്രഹിയ്ക്കുന്നതല്ല. സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കള്‍ക്ക് പരസ്പരസഹകരണത്തിലൂന്നിയ ഒരു സന്മാര്‍ഗ്ഗ ജീവിതം പ്രദാനം ചെയ്യുന്നു. ഇപ്പോള്‍ പറഞ്ഞതെല്ലാം ഏവര്‍ക്കുമെന്നപോലെ വിദ്യാലയങ്ങള്‍ക്കും ബാധകമാണു്. എന്തിരുന്നാലും, ഈ പ്രബന്ധത്തിന്റെ ഉപയോഗം എന്തെന്നാല്‍ വിദ്യാഭ്യാസത്തിന് സഹായകമാവുന്ന നല്ല വിഭവങ്ങള്‍ നല്‍കുക എന്നതാണ്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിദ്യാലയങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നു, പക്ഷെ ഇത് രണ്ടാമത്തെ ഗുണമാണ്. സാമ്പത്തിക ലാഭം സാധ്യമാകുന്നതിന്റെ കാരണം എന്തെന്നാല്‍, മറ്റേതു ഉപയോക്താവിനുമെന്ന പോലെ വിദ്യാലയങ്ങള്‍ക്കും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, അങ്ങിനെ വിദ്യാലയങ്ങള്‍ക്കാവശ്യമുള്ള എല്ലാ കമ്പ്യൂട്ടറിലേയ്ക്കും യാതൊരുവിധ കടപ്പാടില്ലാതെ പകര്‍ത്താനും അവര്‍ക്കു് കഴിയും.

ഈ ഗുണം ഉപകാരപ്രതമാണ്, പക്ഷെ ഞങ്ങള്‍ ഇതിന് ഒന്നാം സ്ഥാനം നല്‍കാന്‍ സ്ഥിരമായി നിഷേധിക്കുകയാണ്, കാരണം മറ്റ് ആദര്‍ശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വെറും പൊള്ളയായതാണ്. വിദ്യാലയങ്ങളെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസത്തെ കുറച്ചുകൂടി “നന്നാക്കും”: അത് മോശം വിദ്യാഭ്യാസത്തിന് പകരമായി നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് കാരണമാകും. അതുകൊ​ണ്ട്, നമ്മള്‍ക്ക് ആഴത്തിലുള്ള കാരണങ്ങളെ വിലയിരുത്താം.

വിദ്യാലയങ്ങള്‍ക്കു് ഒരു സാമൂഹിക ദൌത്യമുണ്ടു് : ശക്തവും, പ്രാപ്തവും, നിരപേക്ഷിതവും, സഹകരണാത്മകവുമായ ഒരു സ്വതന്ത്രസമൂഹത്തിലെ പൌരന്മാരാക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതു പോലെത്തന്നെയാണു് സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ അവര്‍ പ്രോത്സാഹിപ്പിയ്ക്കേണ്ടതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ശീലിച്ച വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തിനു ശേഷവും അതുപയോഗിയ്ക്കും. കുത്തക കമ്പനികളുടെ കരാളഹസ്തങ്ങളില്‍ നിന്നും സമൂഹത്തെ മൊത്തത്തില്‍ രക്ഷിക്കാനും ഇതു് സഹായിക്കും.

താരതമ്യേന, ഒരു സ്വതന്ത്രമല്ലാത്ത പ്രോഗ്രാമിനെ ആശ്രിതത്വം സ്ഥാപിക്കുകയാണെന്ന് പഠിപ്പിക്കാനുള്ള ചുമതല വിദ്യാലയങ്ങളുടേതാണ്. വിദ്യാലയങ്ങള്‍ അത് ഒരിക്കലും ചെയ്യുന്നില്ല.

എന്തുകൊണ്ടാണ്, എല്ലാത്തിനുമുപരി, ചില കുത്തക സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ വിദ്യാലയങ്ങള്‍ക്കുവേണ്ടി സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളുടെ സൗജന്യ പകര്‍പ്പുകള്‍ വാഗ്ദാനം ചെയ്യുന്നത് (1) കാരണം, അവര്‍ക്ക് വിദ്യാലയങ്ങള്‍ അവരുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണം; പുകയില കമ്പനികള്‍ സൗജന്യ സിഗററ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതുപോലെ(2). ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബിരുദധാരികളായാല്‍, അവര്‍ സൗജന്യ പകര്‍പ്പുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കോ അവര്‍ ജോലി ചെയ്യുന്ന കമ്പനിയ്ക്കോ നല്‍കുകയില്ല.

സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നു് മനസ്സിലാക്കാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നു. ചില വിദ്യാര്‍ത്ഥികളും പ്രോഗ്രാമിങ് ജന്മസിദ്ധമായി കിട്ടിയവരും കമ്പ്യൂട്ടറിനെപറ്റിയും, സോഫ്റ്റ്വെയറിനെപ്പറ്റിയും എല്ലാ കാര്യങ്ങളും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. നിത്യേന ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കോഡ് വായിയ്ക്കാന്‍ അവര്‍ അത്യധികം ഉത്സുകരായിരിയ്ക്കും.

കുത്തക സോഫ്റ്റ്‌വെയര്‍ അറിവ് നേടാനുള്ള അവരുടെ ദാഹം അവഗണിക്കുന്നു : അത് പറയുന്നതെന്തെന്നാല്‍, “നിങ്ങള്‍ക്ക് ആവശ്യമുള്ള അറിവ് രഹസ്യമാണ്— പഠനം നിരോധിക്കപ്പെട്ടതാണ് !” വിദ്യാഭ്യാസ ഉത്സാഹത്തിന്റെ ശത്രുവാണ് കുത്തക സോഫ്റ്റ്‌വെയര്‍, ആയതിനാല്‍ റിവേഴ്സ് എന്‍ജിനിയറിങാവുന്ന വസ്തു ഒഴികെയുള്ളത് ഒരിക്കലും സഹിക്കാനാവില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എല്ലാവരും പഠിയ്ക്കുന്നതു് പ്രോത്സാഹിപ്പിയ്ക്കുന്നു. സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്കു് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു; ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന വിദ്യാലയങ്ങള്‍ പ്രോഗ്രാമിങ്ങില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്നു. എങ്ങനെയാണ് ജന്മനാ പ്രോഗ്രാമര്‍മാരായവര്‍ നല്ല പ്രോഗ്രാമര്‍മാരാകാന്‍ പഠിക്കുക ? യഥാര്‍ത്ഥത്തില്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ വായിക്കാനും മനസ്സിലാക്കാനും കഴിയണം. നന്നായി എഴുതാനും, കോഡിന്റെ ആവര്‍ത്തനം ഒഴിവാക്കാനും ഒരുപാട് കോഡ് എഴുതാനും നിങ്ങള്‍ പഠിക്കും.

എങ്ങനെയാണ് വലിയ പ്രോഗ്രാമുകള്‍ക്കുവേണ്ടി കോഡെഴുതാന്‍ നിങ്ങള്‍ക്ക് കഴിയുക ? നിലവിലുള്ള വലിയ പ്രോഗ്രാമുകള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് അത് ചെയ്യാനാവും. സ്വതന്ത്രസോഫ്റ്റ്‌വെയറാണ് നിങ്ങളെ ഇതിന് അനുവദിക്കുന്നത് ; കുത്തക സോഫ്റ്റ്‌വെയര്‍ ഇതിനെ നിഷേധിക്കുന്നു. ഏതൊരു വിദ്യാലയത്തിനും വലിയ തോതിലുള്ള പ്രോഗ്രാമുകള്‍ എഴുതാനുള്ള അവസരം കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാനാവും, പക്ഷെ അത് ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിദ്യാലയമാണെങ്കില്‍ മാത്രം.

വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ ഏറ്റവും ആഴത്തിലുള്ള കാരണം ധാര്‍മ്മിക വിദ്യാഭ്യാസത്തെ സംബന്ധിച്ചതാണു്. വിദ്യാലയങ്ങളുടെ ചുമതല വിദ്യാര്‍ത്ഥികളെ അടിസ്ഥാന വസ്തുതകളും കഴിവുകളും പഠിപ്പിയ്ക്കേണ്ടതാണെന്നു് നാം പ്രതീക്ഷിയ്ക്കുന്നു, പക്ഷെ അതുമാത്രമല്ല അവരുടെ കര്‍ത്തവ്യം. അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മ്മം നല്ല പൗരന്മാരെ വാര്‍ത്തെടുക്കയെന്നതാണു്, സഹായശീലം വളര്‍ത്തുന്നതും അതില്‍പ്പെടും. കമ്പ്യൂട്ടറുകളുടെ ലോകത്തു് ഇതിനര്‍ത്ഥം സോഫ്റ്റ്‌വെയറുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിയ്ക്കുകയെന്നതാണു്. “നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരികയാണെങ്കില്‍ അതു മറ്റു കുട്ടികളുമായി പങ്കിടണം, താത്പര്യമുള്ളവര്‍ക്കു് പഠിക്കാനായി, അതിന്റെ സോഴസ്‌കോഡും ക്ലാസില്‍ പങ്കിടണം. ആയതിനാല്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ക്ലാസിലേക്ക് കൊണ്ടുവരുന്നത് അനുവദിനീയമല്ല, റിവേഴ്സ് എന്‍ജിനിയറിങ് പ്രവര്‍ത്തനം ഒഴികെ.” എന്നാണു് പ്രാഥമിക തലം മുതല്‍ക്കുള്ള വിദ്യാലയങ്ങള്‍ അവയിലെ വിദ്യാര്‍ത്ഥികളോടു് പറയേണ്ടതു്

വിദ്യാലയങ്ങള്‍ തീര്‍ച്ചയായും പറയുന്നതു് പാലിക്കണം : ക്ലാസിലേക്ക് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രമേ കൊണ്ടുവരാവൂ (റിവേഴ്സ് എന്‍ജിനിയറിങ്ങ് വസ്തുക്കള്‍ ഒഴികെയുള്ളത് ), വിദ്യാലയത്തിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പകര്‍ത്താനും, വിതരണം നടത്താനും വിദ്യാര്‍ത്ഥികളെ അനുവദിയ്ക്കണം.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കാനും പഠിപ്പിയ്ക്കുന്നതു് തന്നെ പൗരബോദ്ധം വളര്‍ത്താനായുള്ള പ്രായോഗിക പാഠമാണു്. വന്‍‌കിട കുത്തകകളുടേതില്‍നിന്നും വ്യത്യസ്തമായി, പൊതുജനസേവനത്തിന്റെ ഉദാത്തമാതൃക അതു് വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കുന്നു. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണം.

നിങ്ങള്‍ക്ക് ഒരു വിദ്യാലയമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ —നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, അധ്യാപകനാണെങ്കില്‍, ജോലിക്കാരനാണെങ്കില്‍, ഭരണാധികാരിയാണെങ്കില്‍, ദാതാവാണെങ്കില്‍, അല്ലെങ്കില്‍ ഒരു രക്ഷിതാവാണെങ്കില്‍— നിങ്ങളുടെ ഉത്തരവാദിത്വമെന്തെന്നാല്‍, വിദ്യാലയത്തെ സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ എത്തിക്കാന്‍ വേ​ണ്ടി പരിശ്രമിക്കുക എന്നതാണ്. ഒരു സ്വകാര്യ അപേക്ഷ ലക്ഷ്യത്തിലെത്തുന്നില്ലെങ്കില്‍, ആ കാര്യം കൂട്ടായ്മകളില്‍ പ്രചരിപ്പിക്കുക; അതാണ് ഒരുപാട് ആളുകളെ ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാക്കാനും കൂടുതല്‍ പ്രചാരണം നടത്താനുമുള്ള ഉപാധി.

  1. മുന്നറിയിപ്പ് : ഈ വാഗ്ദാനം സ്വീകരിക്കുന്ന ഒരു വിദ്യാലയത്തിന് ഒരുപക്ഷെ, അതിനെത്തുടര്‍ന്നുണ്ടാവുന്ന നവീകരണങ്ങള്‍ക്ക് ചെലവ് കൂടുതലായി തോന്നാം.
  2. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ സൗജന്യമായി സിഗററ്റ് വിതരണം ചെയ്തതിനു് ആര്‍.ജെ റെയ്നോള്‍ഡ്സ് എന്ന പുകയില കമ്പനി 2002 ല്‍ 15 മില്യണ്‍ ഡോളര്‍ പിഴകൊടുക്കേണ്ടിവന്നു. കാണുക http://www.bbc.co.uk/worldservice/sci_tech/features/health/tobaccotrial/usa.htm.
“കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വിദ്യാഭ്യാസമാണുള്ളതു് എന്നതു് വളരെ പ്രധാനപ്പെട്ടതാണു്. പക്ഷെ അവര്‍ കുറച്ചുകൂടി ചെയ്യേണ്ടതുണ്ടു്. വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതുണ്ടു്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നു എന്നതിനുപരിയായി, വിദ്യാലയങ്ങളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയേ പറ്റി അവര്‍ ബോധവാന്മാരായിരിക്കണം, കാരണം, അവരെ ഒരു സ്വതന്ത്ര സമൂഹത്തിലെ പൗരന്മാരാക്കാന്‍ പ്രാപ്തമാക്കുന്നതിന്റ ഭാഗമാണതു്.” - റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (2008-ല്‍ തിരുവനന്തപുരത്തു നടത്തിയ ഇന്റര്‍വ്യു-ല്‍ നിന്നും). സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അര്‍ത്ഥിലും വ്യാപ്തിയിലും മനസ്സിലാക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം ...

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്