English [en]   العربية [ar]   català [ca]   Česky [cs]   Deutsch [de]   ελληνικά [el]   español [es]   فارسی [fa]   français [fr]   hrvatski [hr]   Bahasa Indonesia [id]   italiano [it]   日本語 [ja]   മലയാളം [ml]   polski [pl]   português do Brasil [pt-br]   русский [ru]   српски [sr]   தமிழ் [ta]   Türkçe [tr]   українська [uk]   简体中文 [zh-cn]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

This translation may not reflect the changes made since 2015-10-03 in the English original. You should take a look at those changes. Please see the Translations README for information on maintaining translations of this article.

എന്താണ് പകര്‍പ്പുപേക്ഷ?

ഒരു പ്രോഗ്രാം (മറ്റ് സൃഷ്ടികളും) സ്വതന്ത്രമാക്കാനുള്ള പൊതുവായ വഴിയാണ് പകര്‍പ്പുപേക്ഷ. ഇത് ആ പ്രോഗ്രാമിന്റെ ഭാവിയിലെ പരിഷ്കരിച്ച വെര്‍ഷനുകളേയും സ്വതന്ത്രമാക്കുന്നു.

പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്‌വെയറായി മാറ്റാനുള്ള അവസരം നല്‍കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും, അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി അവര്‍ വിതരണം ചെയ്യും. അത് ലഭിക്കുന്ന ഉപയോക്താവിന് ആദ്യത്തെ പ്രോഗ്രാമര്‍ എഴുതിയ പ്രോഗ്രാം കാണാനുള്ള അവസരമുണ്ടായിരിക്കുകയില്ല. കാരണം ഇടനിലക്കാരന്‍ ആ സ്വാതന്ത്ര്യം എടുത്തുമാറ്റി.

എല്ലാ ഉപയോക്താക്കള്‍ക്കും ഗ്നൂ സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഗ്നൂ പ്രൊജക്റ്റ് കൊണ്ടുദ്ദേശികകുന്ന ലക്ഷ്യം. ഇടനിലക്കാര്‍ക്ക് സ്വാതന്ത്യം എടുത്തുമാറ്റാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍‍ക്ക് ധാരാളം ഉപയോക്താക്കളുണ്ടായേനെ. പക്ഷേ അങ്ങനെുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ല. അതുകൊണ്ട് ഗ്നൂ സോഫ്റ്റ് വെയര്‍ പൊതു മണ്ഡലത്തിലേക്ക് പ്രസിദ്ധപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ അതിനെ “പകര്‍പ്പുപേക്ഷ”യില്‍ ഉള്‍പ്പെടുത്തി. മാറ്റങ്ങള്‍ വരുത്തിയോ അല്ലാതയോ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് വീണ്ടും വിതരണം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്യം നല്‍കണം എന്നാണ് “പകര്‍പ്പുപേക്ഷ” പറയുന്നത്. ഓരോ ഉപയോക്താവിനും ഈ സ്വാതന്ത്യം ഉണ്ടാവണമെന്ന് പകര്‍പ്പുപേക്ഷ ഉറപ്പ് നല്‍കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ പകര്‍പ്പുപേക്ഷ മറ്റ് പ്രോഗ്രാമെഴുത്തുകാര്‍ക്കും പ്രചോദനം നല്‍കുന്നു. ഗ്നൂ C++ കമ്പൈലര്‍ പോലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ നിലനില്‍ക്കാന്‍ കാരണം തന്നെ ഇതാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രോഗ്രാമെഴുത്തുകാര്‍ക്ക് അതിനുള്ള അനുവാദവും പകര്‍പ്പുപേക്ഷ നല്‍കുന്നു. സര്‍വ്വകലാശാലകള്‍ക്ക് വേണ്ടിയോ, കമ്പനികള്‍ക്ക് വേണ്ടി തൊഴില്‍ ചെയ്യുന്ന ഇവരില്‍ ചിലര്‍ പ്രതിഫലത്തിനായി ജോലി ചെയ്യാന്‍ തയ്യാറാണ്. ചിലപ്പോള്‍ പ്രോഗ്രാമെഴുത്ത്കാര്‍ക്ക് തന്റെ ജോലി തന്റെ സമൂഹത്തെ സഹായിക്കണമെന്ന് ആഗ്രമുണ്ടെങ്കിലും ചിലപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിമാര്‍ക്ക് അത് കുത്തകയായി വെക്കാന്‍ ആയിരിക്കും ആഗ്രഹം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വെര്‍ഷന്‍ രൂപമാറ്റം വരുത്തി കുത്തകയായി വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ അത്തരം അവസരങ്ങളില്‍ തൊഴിലുടമകളെ താക്കീത് ചെയ്യാറുണ്ട്. മിക്കപ്പോഴും തൊഴിലുടമകള്‍ കുത്തക നിയന്ത്രണം എടുത്തുകളഞ്ഞ് അവ സ്വതന്ത്രമായി പ്രസിദ്ധീകരിക്കും.

ഒരു പ്രോഗ്രാം പകര്‍പ്പുപേക്ഷ ആക്കണമെങ്കില്‍ അതിനെ ആദ്യം പകര്‍പ്പകവാശത്തില്‍ പ്രസിദ്ധീകരിക്കണം. അതിന് ശേഷം ഞങ്ങള്‍ വിതരണ നിബന്ധനകള്‍ കൂട്ടിച്ചേര്‍ക്കുന്നു. സോഴ്സ് കോഡിനെ എല്ലാവര്‍ക്കും ഉപയോഗിക്കാനും മാറ്റം വരുത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള നിയമപരമായ അവകാശം നല്‍കലുകളാണവ. അവ സോഴ്സ് കോഡിന് മാത്രമല്ല. അതില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന മറ്റ് പ്രോഗ്രാമുകള്‍ക്കും ബാധകമാണ്. പുനര്‍വിതരണ നിബന്ധനകള്‍ അതേപോലെ പിന്‍തുടരണം എന്ന് മാത്രം. അതായത്, സോഴ്സ് കോഡും സ്വാതന്ത്ര്യവും നിയമപരമായി വേര്‍തിരിക്കാന്‍ പറ്റാത്തതാണ്.

കുത്തക സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കവരുന്നു. ഞങ്ങള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് അവരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നു. അതിനാലാണ് ഞങ്ങള്‍ പേര് തിരിച്ചിട്ടത്, “പകര്‍പ്പവകാശ”ത്തെ “പകര്‍പ്പുപേക്ഷ”യാക്കി.

പകര്‍പ്പുപേക്ഷ എന്നത് പകര്‍പ്പവകാശം ഉപയോഗിക്കാനുള്ള വേറൊരു മാര്‍ഗ്ഗമാണ്. പകര്‍പ്പവകാശം ഉപേക്ഷിക്കണം എന്നല്ല അത് ഉദ്ദേശിക്കുന്നത്. സത്യത്തില്‍ പകര്‍പ്പവകാശം ഉപേക്ഷിച്ചാല്‍ പകര്‍പ്പുപേക്ഷക്ക് നിലനില്‍പ്പില്ല. “പകര്‍പ്പുപേക്ഷ” യുലെ “ഉപേക്ഷ” എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി വിട്ടുകളയുക എന്നല്ല. അത് പകര്‍പ്പവകാശത്തിന്റെ വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

പകര്‍പ്പുപേക്ഷ ഒരു പൊതു ആശയമാണ്. പൊതു ആശയങ്ങളെ അതേപടി നമുക്കുപയോഗിക്കാനാവില്ല. ആ ആശയത്തെ നിര്‍ദ്ദിഷ്‌ടമായി പ്രയോഗിക്കാനെ നിങ്ങള്‍ക്ക് കഴിയൂ. ഗ്നൂ പ്രോജക്റ്റില്‍, ഞങ്ങളുപയോഗിക്കുന്ന നിര്‍ദ്ദിഷ്‌ടമായ വിതരണ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഗ്നൂ ജനറല്‍ പബ്ലിക് ലെസന്‍സ് ലാണ്. ഇതിനെ ഗ്നൂ ജിപിഎല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ഗ്നൂ ജിപിഎല്ലിനെക്കുറിച്ച് ഒരു എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍ താളും കൊടുത്തിട്ടുണ്ട്. എന്തുകൊണ്ട് എഫ് എസ് എഫ് പകര്‍പ്പവകാശ കര്‍ത്തവ്യങ്ങള്‍ സംഭാവകരില്‍ നിന്നും കിട്ടുന്നു എന്ന് നിങ്ങള്‍ക്ക് വായിക്കാം.

പകര്‍പ്പുപേക്ഷയുടെ വേറൊരു പതിപ്പായ ഗ്നൂ അഫെറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (എജി.പി.എല്‍.) (എച് ടി എം എല്‍ ല്‍ ലഭ്യമാണ്, ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ തരം) സെര്‍വ്വറുകള്‍ക്കുപയോഗിക്കാനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെര്‍വ്വര്‍ നല്‍കുന്ന സേവനങ്ങളുടെ പരിഷ്കരണമുണ്ടായാല്‍ അതിന് കാരണമായ സോഴ്സ് കോഡും പൊതു ജനത്തിന് എത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.

പകര്‍പ്പുപേക്ഷയുടെ തീവൃത കുറച്ച് ലളിതമാക്കിയ വേറൊരു രൂപമാണ് ഗ്നൂ ലെസ്സര്‍ ജനറല്‍ പബ്ലിക് ലെസന്‍സ്(എല്‍ജിപിഎല്‍)(, ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ രീതി). ഗ്നൂ ലൈബ്രറികളില്‍കുറച്ചെണ്ണം ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. എല്‍ജിപിഎല്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അറിയാന്‍ എന്തുകൊണ്ട് നിങ്ങളുടെ ലൈബ്രറികളില്‍ നിങ്ങള്‍ ലെസ്സര്‍ ജിപിഎല്‍ ഉപയോഗിക്കരുത് എന്ന ലേഖനം വായിക്കുക.

ഗ്നൂ ഫ്രീ ഡോകുമെന്റേഷന്‍ ലൈസന്‍സ് (എഫ്.ഡി.എല്‍.) (ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ) എന്ന പകര്‍പ്പുപേക്ഷയുടെ രൂപം റഫറന്‍സ്‌ഗ്രന്ഥം, പാഠപുസ്തകങ്ങള്‍, മറ്റ് രേഖകള്‍ മാറ്റം വരുത്തിയോ അല്ലാതെയോ വാണിജ്യായോ അല്ലാതെയോ എല്ലാവര്‍ക്കും കോപ്പി ചെയ്യാനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന് നിയമ സാധുത നല്‍കുന്നു.

ഗ്നൂ സോഴ്സ് കോഡും റഫറന്‍സ്‌ഗ്രന്ഥങ്ങളും അതിനനുയോജ്യമായ ലൈസന്‍സ് ഉപയോഗിക്കുന്നു.

നിങ്ങള്‍ പകര്‍പ്പവകാശമുള്ളയാളാണെങ്കില്‍ നിങ്ങളുടെ ജോലിക്കും എളുപ്പത്തില്‍ ഉപയോഗിക്കാനുതകും വിധം ആണ് എല്ലാ ലൈസന്‍സുകളെല്ലാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിനായി ലൈസന്‍സ് മാറ്റം വരുത്തേണ്ട കാര്യമില്ല. ലൈസന്‍സിന്റെ ഒരു കോപ്പി നിങ്ങളുടെ സൃഷ്ടിയോടുകൂടി കൂട്ടിച്ചേര്‍ക്കുക. സോഴ്സ് കോഡില്‍ ലൈസന്‍സിലേക്ക് ചൂണ്ടുന്ന ഒരു നോട്ടും കൊടുക്കുക.

ഒരേ വിതരണ നിബന്ധനകള്‍ പല പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അവ എളുപ്പത്തില്‍ കോപ്പി ചെയ്ത് പല പ്രോഗ്രാമുകള്‍ക്ക് അതേപോലെ ഉപയോഗിക്കാം. അവക്കെല്ലാം ഒരേ വിതരണ നിബന്ധനകളുണ്ടാകുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. സാധാരണ ജിപിഎല്‍ ആയി മാറ്റം വരുത്തുവാനുള്ള ഒരു വ്യവസ്ഥ കൂടി ലെസ്സര്‍ ജിപിഎല്‍, വെര്‍ഷന്‍ 2, ല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങള്‍ക്ക് ജിപിഎല്‍ ഉള്ള ഒരു പ്രോഗ്രാമിലേക്ക് എല്‍ജിപിഎല്‍ കോഡ് കോപ്പിചെയ്യാനാവും. പൊരുത്തം സ്വയമേയുള്ളതാക്കാന്‍ വേണ്ടി ജിപിഎല്‍ വെര്‍ഷന്‍ 3 ന്റെ ഒരു അപവാദമായാണ് ലെസ്സര്‍ ജിപിഎല്ലിന്റെ വെര്‍ഷന്‍ 3 വികസിപ്പിച്ചിട്ടുള്ളത്.

നിങ്ങള്‍ക്ക് ഗ്നൂ ജിപിഎലോ, ഗ്നൂ എല്‍ജിപിഎല്ലോ ഉപയോഗിച്ച് നിങ്ങളുടെ പ്രോഗ്രാം പകര്‍പ്പുപേക്ഷ ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ ഉപദേശങ്ങള്‍ക്കായി ലൈസന്‍സ് നിര്‍ദ്ദേശങ്ങളുടെ താള് സന്ദര്‍ശിക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ലൈസന്‍സിന്റെ മുഴുവന്‍ എഴുത്തും ഉപയോഗിക്കുക. ഓരോന്നും സമഗ്രമായതാണ്, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.

നിങ്ങളുടെ റഫറന്‍സ്‌ഗ്രന്ഥത്തിന് ഗ്നൂ എഫ്ഡിഎല്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കില്‍ എഫ്ഡിഎല്‍എഴുത്തിന്റെ അവസാനമുള്ള നിര്‍ദ്ദേശങ്ങളും ജിഎഫ്ഡിഎല്‍ നിര്‍ദ്ദേശങ്ങളുടെ താളും കാണുക. വീണ്ടും, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.

പകര്‍പ്പവകാശ അടയാളത്തിന് പകരം തിരിഞ്ഞിരിക്കുന്ന C വൃത്തത്തില്‍ നല്‍കുന്നത് നിയമപരമായ തെറ്റാണ്. നിയമപരമായി പകര്‍പ്പവകാശത്തില്‍ അടിസ്ഥാനമായതാണ് പകര്‍പ്പുപേക്ഷ. അതുകൊണ്ട് സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശ വിളംബരമുണ്ടാകണം. അതില്‍ പകര്‍പ്പവകാശ അടയാളമോ (വൃത്തത്തിലെ C) “പകര്‍പ്പവകാശം” എന്ന വാക്കോ ഉപയോഗിക്കണം.

വൃത്തത്തിലെ തിരിച്ചിട്ട C ക്ക് പ്രത്യേകിച്ചൊരു നിയമ സാധുതയുമില്ല. അതുകൊണ്ട് അത് പകര്‍പ്പവകാശ വിളംബരം നടത്തുന്നില്ല. പുസ്തകത്തിന്റെ കവര്‍, പോസ്റ്റര്‍ മുതലായവയില്‍ അത് രസകരമാണെങ്കിലും വെബ് താളില്‍ അത് എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നത് സൂക്ഷിക്കുക!

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്