English [en]   Česky [cs]   Deutsch [de]   español [es]   français [fr]   italiano [it]   മലയാളം [ml]   polski [pl]   русский [ru]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല.

സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി കുറക്കുക(5 വര്‍ഷം) തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. പ്രസിദ്ധകരിക്കപ്പെട്ട എല്ലാം 5 വര്‍ഷം കഴിഞ്ഞാല്‍ പൊതു ഉടമസ്ഥതയിലാവും.

ഞാന്‍ ഈ മാറ്റങ്ങളെ പൊതുവായി അംഗീകരിക്കുന്നു. എന്നാല്‍ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ മോശമായി ബാധിക്കുന്നതാണ്. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദ്രോഹിക്കണമെന്ന് കരുതി മനഃപ്പൂര്‍വ്വം അവര്‍ അങ്ങനെ ചെയ്തു എന്നല്ല പറയുന്നത്. പക്ഷേ ദോഷമാണുണ്ടായത്.

ഗ്നു ജനറല്‍ പബ്ലിക്ക് അനുമതിയും മറ്റ് പകര്‍പ്പുപേക്ഷാ ലൈസന്‍സുകളും പകര്‍പ്പവകാശം ഉപയോഗിച്ചാണ് അതിന്റെ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്നത്. എല്ലാവര്‍ക്കും മാറ്റം വരുത്തിയ സൃഷ്ടികള്‍ ജി.പി.എല്‍ അനുസരിച്ച് പ്രസിദ്ധീകരിക്കാനാവും, അതേ ലൈസന്‍സ് പ്രകാരമാകണമെന്ന ഒരു നിബന്ധനമാത്രമേയുള്ളു. മാറ്റം വരുത്താതെയും ഈ അനുമതി പ്രകാരം സൃഷ്ടികളുടെ വിതരണം നടത്താനാവും. എല്ലാ വിതരണത്തിലും സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണം എന്നത് നിര്‍ബന്ധമാണ്.

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം എങ്ങനെയാണ് പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ബാധിക്കുക ? അതിന്റെ സോഴ്സ് കോഡ് പൊതു ഡൊമൈനിലേക്ക് പോകുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് പോലും അത് ഉപയോഗിക്കാം. പക്ഷേ അതിനെതിരായ കാര്യമാണ് നടക്കുന്നതെങ്കിലോ ?

കുത്തക സോഫ്റ്റ്‌വെയറുകളെ നിയന്ത്രിക്കുന്നത് EULA കളാണ്. വെറും പകര്‍പ്പവകാശം മാത്രമല്ല ; കൂടാതെ ഉപയോക്താക്കള്‍ക്ക് സോഴ്സ് കോഡും ഇല്ല. വാണിജ്യമരമല്ലാത്ത പങ്കുവെക്കലിനെ പകര്‍പ്പവകാശം അംഗീകരിച്ചാല്‍ കൂടി EULA അത് തടയും. സോഴ്സ് കോഡ് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കുമേല്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമില്ല. അങ്ങനെയുള്ള പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം അടിയറവെക്കുകയും പ്രോഗ്രാമെഴുതിയവര്‍ നിങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും തുല്യമാണ്.

ഒരു പ്രോഗ്രാമിന്റെ പകര്‍പ്പവകാശം 5 വര്‍ഷം കഴിഞ്ഞ് ഇല്ലാതാകുന്നതിന്റെ ഫലമെന്താണ് ? പ്രോഗ്രാമെഴുതിയവര്‍ അതിന്റെ സോഴ്സ് കോഡ് പുറത്തുവിടാന്‍ അത് കാരണമാകുന്നില്ല. മിക്കവാറും അവര്‍ ഒരിക്കലും സോഴ്സ് കോഡ് പുറത്തുവിടില്ല. അപ്പോഴും കോഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല. അതിനാല്‍ അവര്‍ക്ക് ആ പ്രോഗ്രാം സ്വതന്ത്രമായി ഉപയോഗിക്കാനുമാവുന്നില്ല. 5 വര്‍ഷം കഴിഞ്ഞ് പ്രവര്‍ത്തികാതിരിക്കാനുള്ള “ടൈം ബോംബ്” പോലും അതില്‍ ചിലപ്പോള്‍ കാണാം. അങ്ങനെ വരുമ്പോള്‍ “പൊതു മണ്ഡല”ത്തിലേക്ക് കോപ്പി ചെയ്യപ്പെട്ട അത്തരം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കാതെയാവും.

അതുകൊണ്ട് കുത്തക സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് ജി.പി.എല്‍ അടിസ്ഥാനമായുള്ള സോഴ്സ് കോഡ് 5 വര്‍ഷത്തിന് ശേഷം ലഭ്യമാക്കും എന്നാണ് പൈറേറ്റ് പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ അത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് കുത്തക സോഴ്സ് കോഡ് 5 അല്ല 50 വര്‍ഷം കഴിഞ്ഞാലും ലഭ്യമാക്കില്ല. സ്വതന്ത്രലോകത്തിന് മോശമായത് കിട്ടും. നല്ലത് കിട്ടില്ല. സോഴ്സ് കോഡ്, വസ്തു കോഡ്, EULA ഉപയോഗിക്കുന്ന രീതി ഇവയൊക്കെക്കൊണ്ട് കുത്തക സോഫ്റ്റ്‌വെയറിന് 5-വര്‍ഷ പകര്‍പ്പവകാശം എന്ന പൊതു നിയമത്തില്‍ നിന്ന് മുക്തി കിട്ടും. സ്വതന്ത്രസോഫ്റ്റ്‌വെയറിന് അത് കിട്ടില്ല.

സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുടെ അപകടത്തെ ഭാഗികമായി പ്രതിരോധിക്കാന്‍ പകര്‍പ്പവകാശം നാം ഉപയോഗിക്കുന്നു. നമുക്ക് അതുകൊണ്ട് പ്രോഗ്രാമിനെ സുരക്ഷിതമാക്കാനാവില്ല — സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ അനുവദിക്കുന്ന ഒരു രാജ്യത്തും ഒരു പ്രോഗ്രാമും സോഫ്റ്റ്‌വെയര്‍ പേറ്റന്റില്‍ നിന്ന് സുരക്ഷിതമല്ല. എന്നാല്‍ നമ്മുടെ പ്രോഗ്രാമുകളെ സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനാവും. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു. അത് സംഭവച്ചാല്‍ ഈ പ്രശ്നമെല്ലാം തീരും. എന്നാല്‍ അത് നെടിയെടുക്കുന്നത് വരെ പേറ്റന്റുകള്‍ക്കെതിരെയുള്ള നമ്മുടെ ഒരേയൊരു സുരക്ഷ ഇല്ലാതാക്കരുത്.

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി അവരുടെ നയം പ്രഖ്യാപിച്ചതിന് ശേഷമാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഇത് മനസിലാക്കിയത്. പിന്നീട് അവര്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിന് വേണ്ടി പ്രത്യേക നിയമം രൂപീകരിച്ചു : സ്വതന്ത്രസോഫ്റ്റ്‌വെയറിന് വേണ്ടി പകര്‍പ്പവകാശം നിലനില്‍ക്കും. അങ്ങനെ അത്തരം പ്രവര്‍ത്തികളെ പകര്‍പ്പുപേക്ഷയില്‍ കൊണ്ടുവരാം. സ്വതന്ത്രസോഫ്റ്റ്‌വെയറിന് വേണ്ടിയുള്ള ഈ പ്രത്യേക അപവാദം കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കുള്ള പ്രായോഗികമായ അപവാദമായി. പത്ത് വര്‍ഷം പോലും മതിയാവും അവര്‍ക്ക്. എന്നാല്‍ ഈ നയം പൈറേറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ദീര്‍ഘകാലത്തെ പകര്‍പ്പവകാശത്തെ അവര്‍ എതിര്‍ത്തു.

കുത്തക സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡും ജി.പി.എല്‍ അനുസരിച്ചുള്ള ഒരു സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് 5 വര്‍ഷം കഴിഞ്ഞാല്‍ പൊതു മണ്ഡലത്തിലെത്തും എന്നുണ്ടെങ്കില്‍ ഞാന്‍ അത്തരം ഒരു നിയമത്തെ അംഗീകരിക്കും. പക്ഷേ ഒരു നിബന്ധനയുണ്ട്. കുത്തക സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡിനും അത് ബാധകമാകണം. അടിസ്ഥാനപരമായി പകര്‍പ്പുപേക്ഷയും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ തടയുന്നതാണ്. അത് അവസാനവാക്കല്ല. ഞാന്‍ പകര്‍പ്പവകാശത്തിന്റെ ശക്തനായ വക്താവല്ല.

കുത്തക സോഫ്റ്റ്‌വെയറിന്റെ ബൈനറി പ്രസിദ്ധപ്പെടുത്തുമ്പോള്‍ അതിന്റെ സോഴ്സ് കോഡ് രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന ആധാരത്തില്‍ നിലനിര്‍ത്തണം എന്ന ഒരു പദ്ധതി ഞാന്‍ പൈറേറ്റ് പാര്‍ട്ടിയ്ക്ക് മുമ്പാകെ വെക്കുകയാണ്. 5 വര്‍ഷം കഴിഞ്ഞ് രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന സോഴ്സ് കോഡ് പ്രസിദ്ധപ്പെടുത്തും. 5 വര്‍ഷത്തെ പകര്‍പ്പവകാശ നിയമത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിന് പ്രത്യേക അപവാദം നല്‍കുന്നതിന് പകരം ഇത് കുത്തക സോഫ്റ്റ്‌വെയറിന് അനൗദ്യോഗികമായി നല്‍കുന്ന അപവാദത്തെ ഇല്ലാതാക്കും. എങ്ങനെയായാലും ഫലം നല്ലതാണ്.

ആദ്യത്തെ നിര്‍ദ്ദേശത്തിന്റെ പൊതുവായ ഒരു രൂപാന്തരം പൈറേറ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ മുന്നോട്ട് വെക്കുകയുണ്ടായി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശം കൂടുതല്‍ കാലത്തേക്ക് നീട്ടിക്കൊടുക്കുന്ന പൊതു പദ്ധതിയാണ് അത്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഒറ്റപ്പെട്ട ഒരു അപവാദം ആകാതെ പൊതുവായ മാതൃകയില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഇതിന്റെ ഗുണം.

സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്കെതിരെ വിദ്വേഷപരമായ ഫലം ഇല്ലെങ്കില്‍ ഈ രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന ആധാരമായ പരിഹാരത്തിന് ഞാന്‍ മുന്‍ഗണന നല്‍കും. ഇതേ ജോലി ചെയ്യുന്ന മറ്റനേകം പരിഹാരങ്ങള്‍ ഉണ്ടാവാം. കൊള്ളക്കാരായ ഭീകരന്‍മാര്‍ക്കെതിരെ പൊതുജനത്തെ സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തെ വികലാംഗനാക്കാന്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി ശ്രമിച്ച് കൂടാ.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്