English [en]   Afrikaans [af]   العربية [ar]   Deutsch [de]   ελληνικά [el]   español [es]   français [fr]   hrvatski [hr]   italiano [it]   日本語 [ja]   lietuvių [lt]   മലയാളം [ml]   Nederlands [nl]   polski [pl]   português do Brasil [pt-br]   română [ro]   русский [ru]   српски [sr]   தமிழ் [ta]   українська [uk]   简体中文 [zh-cn]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

This translation may not reflect the changes made since 2011-09-20 in the English original. Please see the Translations README for information on maintaining translations of this article.

“ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു വ്യാമോഹമരീചികയാണു്

എഴുതിയതു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

പകര്‍പ്പവകാശവും, പേറ്റന്റും, ട്രേഡ്‌മാര്‍ക്കും — വിഭിന്നവും വ്യത്യസ്തവുമായ മൂന്നു് തരത്തിലുള്ളനിയമങ്ങളെ സംബന്ധിയ്ക്കുന്ന മൂന്നു് കാര്യങ്ങള്‍ — കൂടാതെ ഒരു ഡസനോളം വേറെ നിയമങ്ങളും കൂടി കൂട്ടിക്കുഴച്ചു് അതിനെ “ബൌദ്ധിക സ്വത്തു്” എന്നു് വിളിയ്ക്കുന്നതു് ഒരു പുതിയ പ്രവണതയായിട്ടുണ്ടു്. ഈ വളച്ചൊടിച്ച, കുഴപ്പിയ്ക്കുന്ന പദം സാധാരണമായതു് യാ ച്ഛികമല്ല. ഈ ആശയകുഴപ്പത്തില്‍ നിന്നും ലാഭമുണ്ടാക്കുന്ന കമ്പനികളാണു് അതിനു് പ്രചാരം നല്‍കിയതു്. ആ ആശയകുഴപ്പം മാറ്റാനുള്ള ഏറ്റവും വ്യക്തമായ മാര്‍ഗ്ഗം, ആ പദം മൊത്തത്തില്‍ തള്ളികളയുകയാണു്.

ഇപ്പോള്‍ സ്റ്റാന്‍ഫോഡ് ലോ സ്കൂളിലുള്ള, പ്രൊഫസ്സര്‍ മാര്‍ക്ക് ലെംലെ -യുടെ അഭിപ്രായത്തില്‍, 1967-ല്‍ ലോക “ബൌദ്ധിക സ്വത്തു്” സംഘടന(World “Intellectual Property” Organisation) സ്ഥാപിതമായതിന്റെ തുടര്‍ച്ചയായിയുണ്ടായ പൊതു പ്രവണതയാണു്, “ബൌദ്ധിക സ്വത്തു്” എന്ന പ്രയോഗത്തിന്റെ പരക്കെയുള്ള ഉപയോഗത്തിനു് കാരണം, അതുതന്നെ വളരെ സാധാരണമായതു് ഈ അടുത്ത വര്‍ഷങ്ങളിലാണു്. (WIPO ഒരു യുഎന്‍ സ്ഥാപനമാണു്, പക്ഷെ വാസ്തവത്തില്‍ അവ, പകര്‍പ്പവകാശം,പേറ്റന്റ്, ട്രേഡ്‌മാര്‍ക്കു് തുടങ്ങിയവ കൈവശമുള്ളവരുടെ താത്പര്യത്തിനായാണു് നിലകൊള്ളുന്നതു്.)

അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന ചായ്‌വുണ്ടു് ആ പദത്തിനു്: പകര്‍പ്പവകാശം,പേറ്റന്റ്,ട്രേഡ്‌മാര്‍ക്ക് എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍ പറയുന്നു.(പകര്‍പ്പവകാശത്തിന്റേയൊ, പേറ്റന്റിന്റേയൊ, ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്വശാസ്ത്രത്തൊടു് യൊജിയ്ക്കാത്തതാണീ താരതമ്യം, പക്ഷെ വിദഗ്ധര്‍ക്കേ അതറിയു). ഈ നിയമങ്ങള്‍, ഭൌതിക സ്വത്തിന്റെ നിയമങ്ങളെ പോലെയല്ലെങ്കിലും, ഈ പദത്തിന്റെ ഉപയോഗം, നിയമജ്ഞരെ, അതിനോടു് സാമ്യമുള്ളതാക്കുന്നതിലേയ്ക്കു് നയിയ്ക്കുന്നു. പകര്‍പ്പവകാശത്തിന്റേയും, പേറ്റന്റിന്റേയും, ട്രേഡ്‌മാര്‍ക്കിന്റേയും, അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു് വേണ്ടതും അതേ മാറ്റമായതുകൊണ്ടു്, “ബൌദ്ധിക സ്വത്തു്” എന്ന പദത്തിന്റെ ചായ്‌വു് അവര്‍ക്കുനുകൂലമാകുന്നു.

തെറ്റിദ്ധരിപ്പിയ്ക്കുന്ന ഈ ചായ്‌വുതന്നെ ആ പദത്തെ നിരാകരിയ്ക്കാന്‍ മതിയായ കാരണമാണു്, മൊത്തത്തിലുള്ള വിഭാഗത്തെ വിളിയ്ക്കാനായി മറ്റൊരു പേരു നിര്‍ദ്ദേശിയ്ക്കാന്‍ പലപ്പൊഴായി അളുകള്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ടു് —അല്ലെങ്കില്‍ അവരുടെതായ പ്രയോഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു് (പലപ്പോഴും ചിരിപ്പിയ്ക്കുന്നവ). നിര്‍ദ്ദേശങ്ങളില്‍ ചിലതു് ഇവയാണു്, IMPs എന്നാല്‍ Imposed Monopoly Privileges(ചുമത്തപ്പെട്ട കുത്തകാവകാശം), GOLEMs എന്നാല്‍ Government-Originated Legally Enforced Monopolies(നിയമനിര്‍ബന്ധിതമായ കുത്തകകള്‍ — ഒരു സര്‍ക്കാര്‍സംരംഭം). “ പ്രത്യേക അവകാശങ്ങളുടെ സംഘം”-ത്തെ പറ്റിയാണു് ചിലര്‍ പറയാറ്, പക്ഷെ നിയന്ത്രണങ്ങളെ ”അവകാശങ്ങള്‍” എന്നു പറയുന്നതു് ഇരട്ടത്താപ്പാണു്.

ഇപ്പറഞ്ഞവയില്‍ ചില പേരുകള്‍ മെച്ചം തന്നെ, പക്ഷെ “ബൌദ്ധിക സ്വത്തു്” എന്നതിനു പകരം വേറെയേതു് പദമുപയോഗിയ്ക്കുന്നതും തെറ്റാണു്. വേറൊരു വാക്കുപയൊഗിയ്ക്കുന്നു എന്നതുകൊണ്ടു് ആ പദത്തിന്റെ കാതലായ പ്രശ്നം വെളിവാക്കുപ്പെടുന്നില്ല. അതിസാമാന്യവത്കരണമാണു് ആ കാതലായ പ്രശ്നം. “ബൌദ്ധിക സ്വത്തു്”എന്ന ഏകോപിതമായ ഒരു സംഗതിയില്ല —അതൊരു മരീചികയാണു്. പരക്കെയുള്ള ഉപയോഗം, ആളുകളെ വഴിതെറ്റിച്ചതുകൊണ്ടുമാത്രമാണു് അത്തരത്തില്‍ യുക്തിഭദ്രമായ ഒരു വിഭാഗമുണ്ടെന്നു് അവര്‍‍ വിചാരിയ്ക്കുന്നതു്

വെവ്വേറെ നിയമങ്ങള്‍ കൂട്ടികുഴച്ചു്, ഒന്നിച്ചു് പ്രയോഗിയ്ക്കാന്‍ ഏറ്റവും പറ്റിയ പദമാണു് “ബൌദ്ധിക സ്വത്തു്”എന്നതു്. നിയമജ്ഞരല്ലാത്തവര്‍ ,വിവിധ നിയമങ്ങള്‍ക്കെല്ലാം കൂടിയുള്ള ഈ ഒറ്റപദം കേള്‍ക്കുമ്പോള്‍ വിചാരിയ്ക്കക, അവയെല്ലാം ഒരേ മൂല്യത്തിലധിഷ്ഠിതമാണെന്നും, ഒരുപോലെ പ്രവര്‍ത്തിയ്ക്കുന്നതാണെന്നും ആണു്.

കാര്യമിതാണു്. ഈ നിയമങ്ങള്‍ വ്യത്യസ്തമായി ആവിര്‍ഭവിച്ചു്, വ്യത്യസ്തമായി വളര്‍ന്നു്, വിവിധ വിഷയങ്ങള്‍വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, വ്യത്യസ്ത വ്യവസ്ഥകളുള്ള, വ്യത്യസ്തങ്ങളായ പൊതുപ്രശ്നങ്ങളുയര്‍ത്തുന്നവയുമാണു്.

പകര്‍പ്പവകാശനിയമങ്ങള്‍ രൂപകല്പന ചെയ്തതു്, എഴുത്തിനേയും കലയേയും, പ്രൊത്സാഹിപ്പിയ്ക്കാനാണു്. ഒരു സൃഷ്ടിയുടെ ആവിഷ്കാരത്തേക്കുറിച്ചാണു് ആതു് പ്രതിപാദിയ്ക്കുന്നതു്. പേറ്റന്റ് നിയമത്തിന്റെ ഉദ്ദേശം ഉപയോഗസാധ്യതയുള്ള ആശയങ്ങളുടെ പ്രകാശനം പ്രൊത്സാഹിപ്പിക്കുക എന്നതാണു്. ഒരു ആശയം പ്രസിദ്ധീകരിയ്ക്കുന്നയാള്‍ക്കു്, അതിന്മേല്‍ താത്കാലികമായുള്ള കുത്തകാവകാശം നല്‍ക്കുന്നതാണു് അതിനായി നാം കൊടുക്കുന്ന വില— ചില മേഖലകളിലതു് അഭികാമ്യമായിരിക്കാം മറ്റുചിലതിലല്ലതാനും.

എന്നാല്‍ ട്രേഡ്‌മാര്‍ക്ക് നിയമം,പ്രത്യേകിച്ചൊരു രീതിയേയും പ്രൊത്സാഹിപ്പിയ്ക്കാനുള്ളതായിരുന്നില്ല. വാങ്ങുന്നവര്‍ക്കു് അവരെന്താണു് വാങ്ങുന്നതെന്നു് അറിയാന്‍ സാധ്യമാക്കുക എന്നതാണു് അതിന്റെ ഉദ്ദേശം . എന്നിരുന്നാലും “ബൌദ്ധിക സ്വത്തു്”-ന്റെ സ്വാധീനത്തില്‍ നിയമജ്ഞര്‍ അതിനെ, പരസ്യം ചെയ്യുന്നതു് പ്രോത്സാഹിപ്പിയ്ക്കാനുള്ള ഒരു ഉപാധിയായി മാറ്റിയെടുത്തു.

ഈ നിയമങ്ങളെല്ലാം വെവ്വേറെ നിര്‍മ്മിച്ചതായതു് കൊണ്ടു്, ഓരോ വിശദാംശത്തിലും, ഇവ വ്യത്യസ്തമാണു്. അവയുടെ അന്തസത്തയും രീതികളും വ്യത്യസ്തമാണു്. അതിനാല്‍, പകര്‍പ്പവകാശത്തേ പറ്റിയുള്ള ഒരു കാര്യം പഠിയ്ക്കുമ്പൊള്‍ പേറ്റന്റ് നിയമം വ്യത്യസ്തമാണു് എന്നാലോചിയ്ക്കുന്നതാണു് ബുദ്ധി. അപ്പോള്‍ തെറ്റുപറ്റാനുള്ള സാധ്യത വളരെ കുറവാണു്!

“ബൌദ്ധിക സ്വത്തു്”എന്നു് ജനങ്ങള്‍ സാധാരണപറയുമ്പോള്‍, അവര്‍ യഥാര്‍ത്ഥത്തിലുദ്ദേശിയ്ക്കുന്നതു് താരതമ്യേന വലുതൊ, ചെറുതൊ ആയ മറ്റൊരു വിഷയമാണു്. ഉദാഹരണത്തിനു്, പാവപ്പെട്ട രാഷ്ട്രങ്ങളില്‍ നിന്നു് പണം ഊറ്റുന്നതിനായി സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പൊഴും നീതിയുക്തമല്ലാത്ത നിയമങ്ങള്‍ ചുമത്താറുണ്ടു്. അവയില്‍ ചിലതു് “ബൌദ്ധിക സ്വത്തു്” നിയമങ്ങളാണു്, ചിലതല്ല. എന്നിരുന്നാലും, ആ അനീതിയെ വിമര്‍ശിക്കുന്നവര്‍ പരിചിതമായപദം എന്നനിലയ്ക്കു് ഈ സംജ്ഞയെയാണു് ആശ്രയിക്കാറ്. അതുപയൊഗിയ്ക്കകവഴി ആ പ്രശ്നത്തിന്റെ സ്വഭാവത്തെ തെറ്റായി ചിത്രീകരിയ്ക്കുകയാണവര്‍ ചെയ്യുന്നതു്. “നിയമാധിഷ്ഠിതമായ സാമൃജ്യത്വം” (legislative colonization) പൊലെ കൃത്യതയുള്ള മറ്റൊരു പദം അവിടെ ഉപയോഗിയ്ക്കുന്നതു് കാര്യത്തിന്റെ കാമ്പിലേയ്ക്കു് നയിയ്ക്കാന്‍ സഹായിക്കും.

സാധാരണ ജനങ്ങള്‍ മാത്രമല്ല ഈ പദം കൊണ്ടു് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതു് . നിയമം പഠിപ്പിയ്ക്കുന്ന അദ്ധ്യാപകര്‍ തന്നെ “ബൌദ്ധിക സ്വത്തു്” എന്ന പദത്തിന്റെ വ്യാമൊഹത്തില്‍ പ്രലൊഭിപ്പിയ്ക്കപ്പെടുകയും, ചഞ്ചലരാവുകയും, അവര്‍ക്കുതന്നെ അറിയാവുന്ന വസ്തുതകള്‍ക്കു് വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു് 2006-ല്‍ ഒരു പ്രൊഫസ്സര്‍ ഇങ്ങനെയെഴുതി:

Unlike their descendants who now work the floor at WIPO, the framers of the US constitution had a principled, procompetitive attitude to intellectual property. They knew rights might be necessary, but…they tied congress's hands, restricting its power in multiple ways.

പകര്‍പ്പവകാശത്തേയും പേറ്റന്റിനേയും സാധൂകരിയ്ക്കുന്ന, യു എസ് ഭരണഘടനയിലെ 1-ാം ലേഖനത്തിലെ 8-ാം വിഭാഗത്തിലെ 8-ാം വരിയെ കുറിച്ചാണു് മുകളില്‍ പറഞ്ഞ പ്രസ്താവന പ്രതിപാദിയ്ക്കുന്നതു്. ആ വരിയ്ക്കു് ട്രേഡ്‌മാര്‍ക്കു് നിയമവുമായി യാതൊരു ബന്ധവുമില്ല. “ബൌദ്ധിക സ്വത്തു്” എന്ന പദമാണു്, തെറ്റായ സാമാന്യവത്കരണത്തിലേയ്ക്കു് ആ പ്രൊഫസ്സറെ നയിച്ചതു്.

“ബൌദ്ധിക സ്വത്തു്”എന്ന പദം ലഘു ചിന്തകളിലേയ്ക്കും നയിയ്ക്കുന്നു. ചിലര്‍ക്കു് കൃത്രിമമായ ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന ലളിതസാമാന്യവത്കരണത്തിലേയ്ക്കാണു് ഇതു് ജനങ്ങളെ നയിയ്ക്കുന്നതു് അതുവഴി ഓരോ നിയമവും പൊതുസമൂഹത്തിനേര്‍പ്പെടത്തുന്ന നിയന്ത്രണങ്ങള്‍, അതിന്റെ പരിണാമങ്ങള്‍, തുടങ്ങിയ കാതലായ വിശദാംശങ്ങളെ അവഗണിയ്ക്കാനും പ്രേരിപ്പിയ്ക്കുന്നു. ഈ ഉപരിപ്ലവമായ സമീപനം, ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു സാമ്പത്തിക മാനം നല്കാന്‍ പ്രേരിപ്പിയ്ക്കുന്നു.

വിലയിരുത്തപ്പെടാത്ത ഊഹങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തിക മാനം, പതിവുപോലെ, ഇവിടേയും വാഹകനാകുന്നു. മൂല്യങ്ങളെ കുറിച്ചുള്ള ധാരണകളും ഇതിലുള്‍പ്പെടുന്നു. ഉദാഹരണത്തിനു്, സ്വാതന്ത്ര്യവും, ജീവിതരീതിയുമല്ല, ഉത്പാദനത്തിന്റെ അളവാണു് കാര്യം എന്നതു് പോലെയുള്ള ചിന്താഗതികള്‍. കൂടാതെ, വസ്തുതാപരമായ കൂടുതലും അബദ്ധങ്ങളായ ധാരണകള്‍ ഉദാഹരണത്തിനു് സംഗീതത്തിന്മേലുള്ള പകര്‍പ്പവകാശങ്ങള്‍ സംഗീതജ്ഞരെ പിന്തുണയ്ക്കാന്‍ ആവശ്യമാണു്, മരുന്നുകള്‍ക്കുള്ള പേറ്റന്റുകള്‍ ജീവരക്ഷയ്ക്കുള്ള ഗവേഷണത്തെ സഹായിയ്ക്കും, മുതലായവ.

മറ്റൊരു പ്രശ്നം, “ബൌദ്ധിക സ്വത്തു്”-ല്‍ അന്തര്‍ലീനമായ വലിയ മാനദണ്ഡത്തില്‍, ഓരോ നിയമങ്ങളും ഉയര്‍ത്തുന്ന പ്രത്യേകമായ പ്രശ്നങ്ങള്‍ ഏതാണ്ടു് അപ്രത്യക്ഷമാകുന്നു എന്നതാണു്. ഈ പ്രശ്നങ്ങള്‍ ഓരോ നിയമത്തിന്റേയും വിശദാംശങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണു്— ഇതേ വിശദാംശങ്ങള്‍ അവഗണിയ്ക്കാനാണു് “ബൌദ്ധിക സ്വത്തു്” എന്നപദം ജനങ്ങളേ പ്രേരിപ്പിക്കുന്നതും. ഉദാഹരണത്തിനു്, സംഗീതം പങ്കുവെയ്ക്കാന്‍ അനുവദിയ്ക്കണോ എന്നതു് പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണു്. പേറ്റന്റ് നിയമത്തിനു് ഇതുമായി യാതൊരു ബന്ധവുമില്ല. പേറ്റന്റ് നിയമങ്ങള്‍ ഉയര്‍ത്തുന്നതു്,ദരിദ്ര രാഷ്ട്രങ്ങള്‍ക്കു് ജീവന്‍രക്ഷാ മരുന്നുകള്‍ നിര്‍മ്മിയ്ക്കാനും അവ വില കുറച്ചു് വില്‍ക്കാനും ഉള്ള അനുവാദം വേണോ എന്നതു പോലെയുള്ള പ്രശ്നങ്ങളാണു്. പകര്‍പ്പവകാശ നിയമത്തിനു് ആ വിഷയത്തിലൊന്നും ചെയ്യാനില്ല.

ഈ പ്രശ്നങ്ങളൊന്നും മുഴുവനായും സാമ്പത്തികപരമായ പ്രശ്നങ്ങളല്ല, മാത്രമല്ല അവയുടെ സാമ്പത്തികപരമല്ലാത്ത വശങ്ങള്‍ വളരെ വ്യത്യസ്തവുമാണു്; തുച്ഛമായ സാമ്പത്തിക അതിസാമാന്യവത്കരണം അടിസ്ഥാനമാക്കിയെടുക്കുന്നതു് ഈ വ്യത്യാസങ്ങളെ അവഗണിയ്ക്കലാണു്. ഈ രണ്ടു നിയമങ്ങളേയും “ബൌദ്ധിക സ്വത്തു്” -ന്റെ കുടത്തിലിടുന്നതു് ഓരോന്നിനേയും കുറിച്ചുള്ള വ്യക്തമായ ചിന്തയെ തടസ്സപ്പെടുത്തുകയാണു്.

അതിനാല്‍, “ബൌദ്ധികസ്വത്തിന്റെ വിഷയത്തെ”കുറിച്ചുള്ള ഏതൊരഭിപ്രായവും, ഉണ്ടെന്നു് സങ്കല്‍പ്പിയ്ക്കപ്പെടുന്ന ഇങ്ങനെ ഒരു വിഭാഗത്തേക്കുറിച്ചുള്ള ഏതു് സാമാന്യവത്കരണവും ഏതാണ്ടുറപ്പായും വിഡ്ഢിത്തമായിരിയ്ക്കം. ഇപ്പറഞ്ഞ എല്ലാ നിയമങ്ങളും ഒന്നാണെന്നു് കണക്കാക്കുകയാണെങ്കില്‍, ഒരോന്നിനും ഒരുഗുണവുമില്ലാത്ത ഒരുകൂട്ടം അതിസാമാന്യത്വങ്ങളില്‍ നിന്നു് അഭിപ്രായം സ്വരൂപിയ്ക്കുന്നതിനു് നിങ്ങള്‍ പ്രേരിതരാകും.

പേറ്റന്റുകളോ, പകര്‍പ്പവകാശങ്ങളോ, ട്രേഡ്‌മാര്‍ക്കുകളോ ഉയര്‍ത്തുന്ന പ്രശ്നത്തേക്കുറിച്ചു് നിങ്ങള്‍ക്കു് വ്യക്തമായി ചിന്തിയ്ക്കണമെന്നുണ്ടെങ്കില്‍, ആദ്യപടി, അവയെല്ലാം കൂട്ടിക്കുഴയ്ക്കുന്നതൊഴിവാക്കി, ഓരോന്നും വ്യത്യസ്ത വിഷയങ്ങളായി കണക്കാക്കുക എന്നതാണു്. “ബൌദ്ധിക സ്വത്തു്” എന്ന പദം നിര്‍ദ്ദേശിയക്കുന്ന ഇടുങ്ങിയ വീക്ഷണവും ലളിതമായ ചിത്രവും ഉപേക്ഷിയ്ക്കുക എന്നതാണു് അടുത്തപടി. ഈ ഓരോ വിഷയത്തേയും അതിന്റെ പൂര്‍ണ്ണതയോടു കൂടി വ്യത്യസ്തമായി പരിഗണിയ്ക്കു എന്നാല്‍ നിങ്ങള്‍ക്കവയെ നന്നായി നിരൂപിയ്ക്കാനുള്ള ഒരവസരം കിട്ടും.

WIPO-യുടെ പുനര്‍നിര്‍മ്മാണത്തെ കുറിച്ചാണെങ്കില്‍, മറ്റു കാര്യങ്ങള്‍ കൂടാതെ നമുക്കതിന്റെ പേരുമാറ്റാന്‍ ആഹ്വാനം ചെയ്യാം

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്