English [en]   español [es]   français [fr]   മലയാളം [ml]   Nederlands [nl]   polski [pl]   русский [ru]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

താങ്കളുടെ ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’ എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍
ജൂണ്‍ 09, 2006

മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും പകര്‍പ്പവകാശ നിയമത്തില്‍ അടിസ്ഥാനമായതാണ്. നല്ല ഒരു കാരണമു‌ണ്ടിതിന്: പകര്‍പ്പവകാശ നിയമം മിക്ക രാജ്യങ്ങളിലും ഒരേപോലെയാണ്. എന്നാല്‍ ഉപയോഗിക്കാവുന്ന മറ്റൊരു നിയമമായ കരാര്‍ നിയമം ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമാണ്.

കരാര്‍ നിയമം ഉപയോഗിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്: വിതരണക്കാരോരുത്തരും പകര്‍പ്പ് നല്‍കുന്നതിന് മുമ്പ് കരാറിന്റെ ഔപചാരികമായ അംഗീകാരം ഉപയോക്താക്കളില്‍ നിന്ന് വാങ്ങിയിരിക്കണം. ഒരു സി.ഡി ആര്‍ക്കെങ്കിലും നല്‍കുന്നതിന് മുമ്പ് അവില്‍ നിന്ന് ഒപ്പ് വാങ്ങണം. എത്ര വിഷമം പിടിച്ച പണി !

ചൈന പോലുള്ള രാജ്യങ്ങളില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നില്ല. നമുക്കും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും ശക്തമായി നടപ്പാക്കാനാവുന്നില്ല. “അമേരിക്കയില്‍ മാത്രമോ? ലോക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മോഡലില്‍ പകര്‍പ്പവകാശത്തിന് പ്രധാന പങ്കുണ്ട്” എന്ന ലിനക്സ് ഇന്‍സൈഡര്‍ കോളത്തില്‍ ഹീത്തര്‍ മീക്കര്‍ അങ്ങനെ പറയുന്നു.

ചൈനയില്‍ പകര്‍പ്പവകാശം കൂടുതല്‍ നിര്‍ബന്ധിതമാക്കണമെന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. ഞങ്ങള്‍ അതുപയോഗിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നുണ്ടെങ്കിലും മൈക്രോസോഫ്റ്റ്, ഡിസ്നി, സോണി പോലുള്ള കമ്പനികള്‍ ഉതുപോലെ ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട്.

മൈക്രോസോഫ്റ്റ്, ഡിസ്നി, സോണി — തുടങ്ങിയവരെ അപേക്ഷിച്ച് ചൈനയില്‍ പകര്‍പ്പവകാശം നിര്‍ബന്ധിതമാക്കാന്‍ നമുക് കഴിഞ്ഞിട്ടുണ്ട്. കാരണം നമുക്ക് വേണ്ടത് കൂടുതല്‍ എളുപ്പമാണ്.

അതേ പകര്‍പ്പ് വില്‍ക്കുന്ന അര്‍ദ്ധ-അധോലോക സ്ഥാപനങ്ങളെ ഇല്ലാതാക്കണമെന്നാണ് ഡിസ്നി ആഗ്രഹിക്കുന്നത്. ഏത് സ്വതന്ത്ര അനുമതി ഉപയോഗിക്കുകയാണെങ്കില്‍ കൂടിയും സ്വതന്ത്രസോഫ്റ്റ്‌വെയറിനെ സംബന്ധിച്ചടത്തോളം പകര്‍പ്പെടുക്കുക എന്നത് നിയമപരമായ കാര്യമാണ്. ഗ്നു ജി.പി.എല്‍ അനുമതിയോടുകൂടിയ ഒരു സോഫ്റ്റ്‌വെയറിനെ ഞങ്ങളുടെ സ്രോതസ് കോഡ് ഉപയോഗിച്ച് കുത്തകയായി വില്‍ക്കുന്നതിനെയാണ് ഞങ്ങളെതിര്‍ക്കുന്നത്. ഇത്തരത്തിലുള്ള പീഡനം പ്രസിദ്ധരായ വലിയ കമ്പനികള്‍ — ചെയ്യുന്നതാണ് ഏറ്റവും മോശം. അവരെ എളുപ്പത്തില്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് ചൈനയില്‍ ജി.പി.എല്‍ നിര്‍ബന്ധിതമാക്കുന്നത് എളുപ്പമായ കാര്യമല്ലെങ്കില്‍ കൂടി, പൂര്‍ണ്ണമായി പരാജയപ്പെട്ടിട്ടില്ല.

ചൈനീസ് അലക്കല്‍ വേണ്ട

ഇത് ആഗോള പ്രശ്നമാകും എന്ന മീക്കറിന്റെ അവകാശവാദം തെറ്റാണ്. നിങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള വസ്തുക്കള്‍ ചൈനയിലേക്ക് കൊണ്ടുപോയി “അലക്കാനാവില്ല” എന്നത് അവര്‍ അറിയേണ്ടതാണ്.

ആരെങ്കിലും ഗ്നു ജി.പി.എല്‍ ലംഘിച്ചുകൊണ്ട് ജി.സി.സിയുടെ മാറ്റം വരുത്തിയ സ്വതന്ത്രമല്ലാത്ത വെര്‍ഷന്‍ അമേരിക്കയില്‍ വിതരണം ചെയ്താല്‍ അത് ചൈനയില്‍ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്ഥമാവുന്നില്ല. അമേരിക്കന്‍ പകര്‍പ്പവകാശനിയമം അതേപോലെ നടപ്പിലാക്കുക തന്നെ ചെയ്യും.

ഇത് തെറ്റാണ് ; മീക്കറിന്റെ ലേഖനത്തിന്റെ കേന്ദ്ര ഭാഗം എന്ന് തോന്നുമെങ്കിലും അതല്ല. “ബൗദ്ധിക സ്വത്തവകാശം” എന്ന വാക്കാണ് അവരുടെ ലേഖനത്തിന്റെ പ്രധാന ഭാഗം. യുക്തിയുക്തമായ ഒന്നാണ് എന്ന ഭാവത്തിലാണ് അവര്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. സംസാരിക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യാന്‍ കഴിയുന്ന ഒന്ന്. നിങ്ങള്‍ അത് വിശ്വസിക്കുകയാണെങ്കില്‍ ലേഖനത്തിലെ നിഗൂഢ തത്വം നിങ്ങള്‍ അംഗീകരിക്കുകയാണ്.

അയഞ്ഞ ഭാഷ

ചില സമയത്ത് മീക്കര്‍ “ബൗദ്ധിക സ്വത്തവകാശ”വും “പകര്‍പ്പവകാശവും” മാറിമാറി ഉപയോഗിക്കുന്നുണ്ട്. ഒരേ കാര്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്. ചില സമയങ്ങളില്‍ അവര്‍ “ബൗദ്ധിക സ്വത്തവകാശവും” “പേറ്റന്റും” മാറിമാറി ഉപയോഗിക്കുന്നുണ്ട്. അവയും ഒന്നാണെന്ന് ബോധിപ്പിക്കുകയാണ് ലക്ഷ്യം. ഈ രണ്ട് നിയമങ്ങളും പഠിച്ച വ്യക്തി എന്ന നിലക്ക് അവര്‍ക്കറിയാം ഇവയെല്ലാം വ്യത്യസ്തമാണെന്ന്. അവയുടെ രൂപത്തെക്കുറിച്ചുള്ള അമൂര്‍ത്ത രേഖാചിത്രങ്ങള്‍ മാത്രമാണ് ഇവക്ക് പൊതുവായുള്ളത്.

മറ്റ് “ബൗദ്ധിക സ്വത്തവകാശ” നിയമങ്ങള്‍ ഇവയുമായി ചേര്‍ന്ന് പോകുന്നതല്ല. ഇതെല്ലാം ഒരേപോലെയാണെന്ന് പരിഗണിക്കുന്നത് അടിസ്ഥാനപരമായി തെറ്റിധരിപ്പിക്കാനാണ്.

“ബൗദ്ധിക സ്വത്തവകാശം” എന്ന വാക്ക് അതിനെത്തന്നെ മാത്രമല്ല ഈ നിയമങ്ങളെക്കുറിച്ചെല്ലാം തെറ്റിധാരണയാണ് നല്‍കുന്നത്. അമേരിക്കയില്‌ നിലനില്‌ക്കുന്ന “ബൗദ്ധിക സ്വത്തവകാശ”ത്തിന്റെ “ധര്‍മ്മചിന്ത“യെക്കുറിച്ച് മീക്കര്‍ സംസാരിക്കുന്നുണ്ട്. കാരണം “ബൗദ്ധിക സ്വത്തവകാശം ഭരണഘടനയിലുണ്ട്.” ഇതാണ് എല്ലാ തെറ്റിന്റേയും അടിസ്ഥാനം..

അമേരിക്കന്‍ ഭരണഘടനയില്‍ ശരിക്കുമെന്താണുള്ളത്? അത് “ബൗദ്ധിക സ്വത്തവകാശം” എന്ന് പറയുന്നുപോലുമില്ല. ആ വാക്ക് ആരോപിക്കുന്ന മിക്ക നിയമങ്ങളേക്കുറിച്ചും ഭരണഘടനയൊന്നും പറയുന്നില്ല. രണ്ടേ രണ്ട് നിയമങ്ങള്‍ - പകര്‍പ്പവകാശ നിയമം പേറ്റന്റ് നിയമം - ഇത് രണ്ടും അതിലുണ്ട്.

ഭരണഘടന അതിനെക്കുറിച്ച് എന്താണ് പറയുന്നത് ? എന്താണ് അതിന്റെ ധര്‍മ്മചിന്ത ?മീക്കര്‍ സ്വപ്നം കാണുന്ന “ബൗദ്ധിക സ്വത്തവകാശ ധര്‍മ്മചിന്ത” അല്ല അത്.

നിറവേറ്റുവാന്‍ പരാജയപ്പെട്ടു

പകര്‍പ്പവകാശ നിയമവും പേറ്റന്റ് നിയമവും ഐച്ഛികമായ ഒന്നാണെന്നാണ് ഭരണഘടന പറയുന്നത്. അവ നിലനില്‍ക്കേണ്ട കാര്യമില്ല. അവ നിലനില്‍ക്കുന്നുവെങ്കില്‍ അവയുടെ ലക്ഷ്യം പൊതു നന്മയാണ്. അതായത് കൃത്രിമമായ പ്രചോദനം നല്‍കി പുരോഗതിയെ പ്രോത്സാഹിപ്പിക്കുക എന്നാണ് ഭരണഘടന പറയുന്നത്.

അവ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള അവകാശമല്ല അത്. ഉപകാരപ്രദമെന്ന് നാം കരുതുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കും ചെയ്യാന്‍ അവര്‍ക്ക് വേണമെങ്കില്‍ വിട്ടുകൊടുക്കുകയോ കൈവശം വെക്കുകയോ ചെയ്യാവുന്ന കൃത്രിമമായ വിശേഷാവകാശം ആണ് അത്.

അത് ഒരു വിവേകമുള്ള നയമാണ്. എന്നാല്‍ വളരേറെ ദുഷിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് നമ്മുടെ പേരില്‍ ഹോളിവുഡ്ഡിന്റേയും മൈക്രോസോഫ്റ്റിന്റേയും ഉത്തരവുകള്‍ പാലിക്കുന്നു.

അമേരിക്കന്‍ ഭരണഘടനയുടെ വിവേകത്തെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ “ബൗദ്ധിക സ്വത്തവകാശം” നിങ്ങളുടെ ധര്‍മ്മചിന്തയിലേക്ക് കടന്നുവരാതിരിക്കട്ടേ; “ബൗദ്ധിക സ്വത്തവകാശം” എന്ന ഇന്റര്‍നെറ്റ് തമാശ നിങ്ങളുടെ മനസിനെ ബാധിക്കാതിരിക്കട്ടേ.

പ്രായോഗികമായി ചിന്തിക്കുമ്പോള്‍ പകര്‍പ്പവകാശം, പേറ്റെന്റ്, ട്രേഡ് മാര്‍ക്ക് നിയമങ്ങള്‍ എന്നിവക്ക് ഒരു കാര്യമേ പൊതുവായിട്ടുള്ളു. പൊതു താല്‍പ്പര്യം നടപ്പാക്കുന്നുവെങ്കില്‍ മാത്രമേ ഇവ ഓരോന്നും നിയമപ്രകാരമുള്ളതാകൂ. പൊതുതാല്‍പ്പര്യ സേവനം ചെയ്യുക എന്നതിന്റെ ഭാഗമാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തിലെ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്