English [en]   Deutsch [de]   español [es]   français [fr]   മലയാളം [ml]   polski [pl]   русский [ru]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

This translation may not reflect the changes made since 2014-06-24 in the English original. You should take a look at those changes. Please see the Translations README for information on maintaining translations of this article.

ആന്‍ഡ്രോയിഡും ഉപയോക്താക്കളുടെ സ്വാതന്ത്ര്യവും

എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത് ദ ഗാഡിയനില്‍

നിങ്ങളുടെ ആന്‍ഡ്രോയിഡിനെ സ്വതന്ത്രമാക്കൂ സമരഘട്ടത്തെ പിന്തുണയ്ക്കൂ

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന കാര്യത്തില്‍ ആന്‍ഡ്രോയിഡ് എത്രമാത്രം പോകും?സ്വാതന്ത്ര്യത്തിന് മൂല്യം കൊടുക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം എത് സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തെക്കുറിച്ചാണെങ്കിലും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

സ്വതന്ത്ര/ലിബ്രേ സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഞങ്ങള്‍ വികസിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങളും ഞങ്ങളും അങ്ങനെ ചെയ്യാത്ത സോഫ്റ്റ്‌വെയറില്‍ നിന്ന് രക്ഷനേടും. ഇതിന് വിപരീതമായ ആശയമായ “ഓപ്പണ്‍സോഴ്സ്” സോഴ്‌സ് കോഡ് എങ്ങനെ വികസിപ്പിക്കണം എന്നതിനെ മാത്രം അടിസ്ഥാനമായുള്ളതാണ്. സ്വാതന്ത്ര്യത്തേക്കാളേറെ കോഡിന്റെ ഗുണമേന്മയെ അടിസ്ഥാന ഗുണമായി കണക്കാക്കുന്ന വ്യത്യസ്ഥ ആശയധാരയാണത്. അതുകൊണ്ട് ആന്‍ഡ്രോയിഡ് “തുറന്നതോണോ” എന്നതല്ല, അത് ഉപയോക്താക്കളെ സ്വതന്ത്രരാക്കുന്നുവോ എന്നതാണ് പ്രശ്നം.

പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഇതില്‍ ലിനക്സ് (ട്രോഡ് വാള്‍ഡ്സിന്റെ കേണല്‍), ചില ലൈബ്രറികള്‍, ജാവയുടെ ഒരു പ്ലാറ്റ്ഫോം, ചില ആപ്ലിക്കേഷനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ലിനക്സിനെ മാറ്റി നിര്‍ത്തിയാല്‍ വെര്‍ഷന്‍ 1 ഉം, വെര്‍ഷന്‍ 2 ഉം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്. അവര്‍ അത് അപ്പാച്ചി 2.0 ലൈസന്‍സ് പ്രകാരമാണ് പ്രസിദ്ധീകരിച്ചത്. പകര്‍പ്പുപേക്ഷ ഇല്ലാതെ ശിഥിലമായ സ്വതന്ത്രസോഫ്റ്റ്‌വയര്‍ ലൈസന്‍സാണത്.

ആന്‍ഡ്രോയിഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലിനക്സ് പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയറല്ല. സ്വതന്ത്രമല്ലാത്ത “ബൈനറി ബ്രോബുകള്‍” (ട്രോഡ് വാള്‍ഡ്സിന്റെ ലിനക്സ് വെര്‍ഷനിലേതു പോലെ) ചിലത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ സ്വതന്ത്രമല്ലാത്ത ഫംവെയര്‍, സ്വതന്ത്രമല്ലാത്ത ലൈബ്രറികള്‍ എന്നിവയും ആന്‍ഡ്രോയിഡിലുണ്ട്. ഗൂഗിള്‍ പ്രസിദ്ധീകരിച്ച ആന്‍ഡ്രോയിഡിന്റെ വെര്‍ഷന്‍ 1, വെര്‍ഷന്‍ 2 സ്വതന്ത്രസോഫ്റ്റ്‌വെയറാണെങ്കിലും— ഉപകരണത്തില്‍ പ്രവര്‍ത്തിക്കാനാവുന്ന തരത്തിലുള്ളതല്ല. ആന്‍ഡ്രോയിഡിലെ ചില ആപ്ലിക്കേഷനുകള്‍ സ്വതന്ത്രവുമല്ല.

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തേക്കാള്‍ വിഭിന്നമാണ് ആന്‍ഡ്രോയ്ഡ്. കാരണം അതില്‍ ഗ്നുവിന്റെ വളരെ കുറവ് ഭാഗങ്ങളേയുള്ളു. ഗ്നു/ലിനക്‌സും ആന്‍ഡ്രോയ്ഡും തമ്മില്‍ പൊതുവായുള്ളത് ഒരേയൊരു ഘടകമാണ്. ലിനക്സ് എന്ന കേണല്‍. മൊത്തം ഗ്നു/ലിനക്സിനെ “ലിനക്സ്” എന്ന് വിളിക്കുന്ന ആളുകള്‍ ഇതുമായി ഒത്തു ചേരുന്നു. അവര്‍ “ആന്‍ഡ്രോയ്ഡില്‍ ലിനക്സുണ്ടെങ്കിലും അത് ലിനക്സല്ല” എന്ന പ്രസ്ഥാവനകളും നടത്തുന്നു. ഈ തെറ്റിധാരണ മാറ്റാന്‍ ലളിതമായി ഇങ്ങനെ പറയാം: ആന്‍ഡ്രോയ്ഡില്‍ ലിനക്സുണ്ടെങ്കിലും അത് ഗ്നു അല്ല. അതായത് ആന്‍ഡ്രോയ്ഡും ഗ്നു/ലിനക്‌സും വ്യത്യസ്ഥമാണ്.

ആന്‍ഡ്രോയിഡിനകത്ത് ലിനക്സ് കേണല്‍ വേറിട്ട ഒരു പ്രോഗ്രാമായാണ് നിലകൊള്ളുന്നത്. കേണലിന്റെ സോഴ്‌സ് കോഡ് ഗ്നു ജിപിഎല്‍ വെര്‍ഷന്‍ 2 പ്രകാരമുള്ളതാണ്. ലിനക്സിനെ അപ്പാച്ചി 2.0 ലൈനസന്‍സുമായി കൂട്ടി യോജിപ്പിക്കുന്നത് പകര്‍പ്പവകാശ കടന്നുകയറ്റമാണ്. കാരണം ജിപിഎല്‍ വെര്‍ഷന്‍ 2 ഉം അപ്പാച്ചി 2.0 പരസ്പരം ചേരുന്നതല്ല. ഗൂഗിള്‍ ലിനക്സിനെ അപ്പാച്ചി ലൈസന്‍സിലേക്ക് മാറ്റിയത് തെറ്റാണെന്ന് ആരോപണമുണ്ട്. ലിനക്സ് സോഴ്‌സ് കോഡിന്റെ ലൈസന്‍സ് മാറ്റാന്‍ ഗൂഗിളിന് അധികാരമില്ല. ലിനക്സിന്റെ എഴുത്തുകാര്‍ അതിന്റെ ഉപയോഗം ജിപിഎല്‍ വെര്‍ഷന്‍ 3 പ്രകാരമാക്കിയാല്‍ അതിനെ അപ്പാച്ചി ലൈസന്‍സുമായി ചേര്‍ക്കാനാവും. ഒന്നിച്ചുള്ള കൂട്ടത്തെ ജിപിഎല്‍ വെര്‍ഷന്‍ 3 പ്രകാരം പ്രസിദ്ധീകരിക്കാം. എന്നാല്‍ ലിനക്സ് ഇതുവരെ അത്തരം മാറ്റം വരുത്തിയിട്ടില്ല.

ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചാണ് ഗൂഗിള്‍ ലിനക്സിനെ ആന്‍ഡ്രോയിഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കോഡ് പുറത്ത് വിടാന്‍ നിര്‍ബന്ധിക്കാത്ത അപ്പാച്ചി ലൈസന്‍സ് അനുസരിച്ചാണ് ബാക്കിയുള്ള ആന്‍ഡ്രോയിഡ് സ്രോതസ്. ആന്‍ഡ്രോയിഡ് 3.0 ല്‍ ലിനക്സ് ഒഴിച്ച് മറ്റൊരു ഘടകത്തിന്റേയും സോഴ്‌സ് കോഡ് പുറത്തുവിടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ആന്‍ഡ്രോയിഡ് 3.1 ന്റെ സോഴ്‌സ് കോഡും അങ്ങനെ തന്നെ. അതുകൊണ്ട് ആന്‍ഡ്രോയിഡ് 3 ലളിതമായും ശുദ്ധമായും അസ്വതന്ത്ര സോഫ്റ്റ്‌വെയറാണ്, (ലിനക്സ് ഒഴിച്ചുള്ള ഭാഗം).

തെറ്റുകളുള്ളതിനാല്‍ 3.0 യുടെ സോഴ്‌സ് കോഡ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അടുത്ത പ്രസിദ്ധീകരണം വരെ കാത്തിരിക്കണെന്നും ഗൂഗിള്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് ഉപയോഗിക്കണെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള ഉപദേശമാണത്. എന്നാല്‍ അത് ഉപയോക്താക്കളാണ് തീരുമാനിക്കേണ്ടത്. സ്വന്തം വെര്‍ഷനില്‍ മാറ്റങ്ങളില്‍ ചിലത് ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന പ്രോഗ്രാമെഴുത്തുകാര്‍ക്കും ടിങ്കറേഴ്സിനും ആ കോഡ് ഉപയോഗിക്കാം.

ഭാഗ്യവശാല്‍ ഗൂഗിള്‍ പിന്നീട് ആന്‍ഡ്രോയിഡ് 3.* യുടേയും ശേഷം വന്ന വെര്‍ഷനായ 4 ന്റേയും സോഴ്‌സ് കോഡ് പുറത്തുവിട്ടു. നയപരമായ മാറ്റം എന്നതിനുപരി ഇത് താല്‍ക്കാലികമായ ഒരു മാറ്റം മാത്രമാണ്. പക്ഷേ ഇത് വീണ്ടും സംഭവിക്കാം.

ആന്‍ഡ്രോയിഡിന്റെ ധാരാളം ഭാഗങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ആന്‍ഡ്രോയിഡ് ബഹുമാനിക്കും എന്നതിന് ഇതുകൊണ്ട് അര്‍ത്ഥമുണ്ടോ? പലകാരണങ്ങള്‍ കൊണ്ടും ഇല്ല എന്നാണ് ഉത്തരം.

ആദ്യമായി മിക്കതിലും യൂട്യൂബ്, ഗൂഗിള്‍ മാപ്പ് പോലുള്ള ഗൂഗിളിന്റെ സ്വതന്ത്രമല്ലാത്ത ആപ്ലിക്കേഷനുകളുണ്ട്. ഇതൊന്നും ഔദ്യോഗികമായി ആന്‍ഡ്രോയിഡിന്റെ ഭാഗമല്ല. എന്നാല്‍ അത് ഉത്പന്നത്തെ ഭംഗിയാക്കുന്നതുമില്ല. ആന്‍ഡ്രോയിഡിന്റെ മുന്‍ വെര്‍ഷനുളില്‍ ലഭ്യമായിരുന്ന മിക്ക സ്വതന്ത്ര ആപ്ലിക്കേഷനുകളും 2013 ല്‍ പ്രത്യക്ഷമായ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍സ്വതന്ത്രമല്ലാത്ത ആപ്ലിക്കേഷനുകളാല്‍ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത് സ്വതന്ത്രമല്ലാത്ത ഗൂഗിള്‍ പ്ലസിലൂടെയല്ലാതെ ഒരു തരത്തിലും ചിത്രങ്ങള്‍ നിരീക്ഷിക്കാന്‍ സജ്ജീകരിക്കപ്പെട്ടിരുന്നില്ല.

മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളും സ്വതന്ത്രമല്ലാത്ത ഗൂഗിള്‍ പ്ലേ സോഫ്റ്റ്‌വെയറുമായാണ് (മുമ്പ് ഇതിനെ “ആന്‍ഡ്രോയിഡ് കമ്പോളം” എന്നായിരുന്നു വിളിച്ചിരുന്നത്) വിപണിയില്‍ എത്തുന്നത്. ഗൂഗിള്‍ അകൗണ്ടുള്ള ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇത് പ്രേരിപ്പിക്കുന്നു. കൂടാതെ ഒരു പിന്‍വാതില്‍ ഉപയോഗിച്ച് ഗൂഗിളിന് നിര്‍ബന്ധപൂര്‍വ്വം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡീഇന്‍സ്റ്റാള്‍ ചെയ്യാനും അവസരം നല്‍കുന്നു. ഇത് ഔദ്യോഗികമായി ആന്‍ഡ്രോയിഡിന്റെ ഭാഗമല്ല. അതുകൊണ്ട് കുറവ് ദോഷമേയുള്ളു എന്ന് പറയാനാവില്ലല്ലോ.

നിങ്ങള്‍ സ്വാതന്ത്ര്യത്തിന് വില നല്‍കുന്നുവെങ്കില്‍ ഗൂഗിള്‍ പ്ലേ നല്‍കുന്ന അസ്വതന്ത്ര പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് വേണ്ടായിരിക്കാം. സ്വതന്ത്ര ആന്‍ഡ്രോയിഡ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേയുടെ ആവശ്യമില്ല. കാരണം അവ നിങ്ങള്‍ക്ക് f-droid.org ല്‍ നിന്ന് ലഭിക്കും.

ആന്‍ഡ്രോയിഡ് ഉത്പന്നങ്ങള്‍ അസ്വതന്ത്ര ലൈബ്രറികളുമായാണെത്തുന്നത്. ഇവ ഔദ്യോഗികമായി ആന്‍ഡ്രോയിഡിന്റെ ഭാഗമല്ല. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ പല ഉപയോഗങ്ങളും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. ശരിക്കുള്ള ആന്‍ഡ്രോയിഡ് ഇന്‍സ്റ്റലേഷനുകളുടെ ഭാഗമാണ് അവ.

ആന്‍ഡ്രോയിഡിലെ ഔദ്യോഗിക പ്രോഗ്രാമുകള്‍ പോലും ഗൂഗിള്‍ പുറത്തുവിടുന്ന സോഴ്‌സ് കോഡിന് അനുസൃതമല്ല. നിര്‍മ്മാതാക്കള്‍ക്ക് സോഴ്‌സ് കോഡ് പുറത്ത് വിടാതെ അതില്‍ മാറ്റങ്ങള്‍ വരുത്താം. ഗ്നു ജിപിഎല്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ മാറ്റം വരുത്തുന്ന ലിനക്സ് സോഴ്‌സ് കോഡ് പുറത്തുവിടണമെന്നത് നിര്‍ബന്ധമായ ഒന്നായി തീരും. ബാക്കിയുള്ള സോഴ്‌സ് കോഡ് ശക്തി കുറഞ്ഞ അപ്പാച്ചി ലൈസന്‍സ് പ്രകാരമുള്ളതാണ്. അതനുസരിച്ച് സോഴ്‌സ് കോഡ് പുറത്തുവിടണമെന്നുള്ളത് നിര്‍ബന്ധമുള്ള ഒന്നല്ല.

ആന്‍ഡ്രോയിഡാല്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഫോണില്‍ നിന്ന് ധാരാളം സ്വകാര്യ വിവരങ്ങള്‍ മോട്ടോറോളയിലേക്ക് അയക്കപ്പെടുന്നതായി ഒരു ഉപയോക്താവ് കണ്ടെത്തി. കാരിയര്‍ ഐക്യൂ പോലുള്ള പാക്കേജുകള്‍ രഹസ്യമായി ചില നിര്‍മ്മാതാക്കള്‍ ഫോണില്‍ കൂട്ടിച്ചേക്കുന്നുണ്ട്.

റെപ്ലിക്കന്റ് ആന്‍ഡ്രോയിഡിന്റെ സ്വതന്ത്ര വെര്‍ഷനാണ്. റെപ്ലിക്കന്റ് ഡവലപ്പര്‍മാര്‍ ചില ഫോണ്‍ മോഡലുകള്‍ക്ക് വേണ്ടി ധാരാളം അസ്വതന്ത്ര ലൈബ്രറികള്‍ നീക്കം ചെയ്തിട്ടുണ്ട്. അസ്വതന്ത്ര ആപ്പ്സിനെ നിങ്ങള്‍ക്ക് ഒഴുവാക്കാന്‍ എളുപ്പമാണല്ലോ. ആന്‍ഡ്രോയിഡിന്റെ വേറൊരു വെര്‍ഷനായ സയനോജന്‍ മോഡ് സ്വതന്ത്രമല്ല.

ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ “സ്വേച്ഛാധിപതികളാണ്” : ഉപയോക്താക്കള്‍ക്ക് മാറ്റം വരുത്തിയ സ്വന്തം സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിക്കാന്‍ അവ അനുവദിക്കില്ല. കമ്പനി നല്‍കുന്ന സോഫ്റ്റ്‌വെയറുകളേ സ്ഥാപിക്കാനാവൂ. ഈ അവസരത്തില്‍ സോഴ്സ് നിങ്ങള്‍ക്ക് ലഭ്യമാണെങ്കിലും അതില്‍ നിന്നുള്ള എക്സിക്യൂട്ടബിള്‍സ് സ്വതന്ത്രമല്ല. എന്നാല്‍ ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ റൂട്ട് ആയി ലോഗിന്‍ ചെയ്യാന്‍ കഴിയുന്നതുകൊണ്ട് മറ്റ് സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിക്കാന്‍ കഴിയും.

പ്രധാനപ്പെട്ട ഫംവെയര്‍, ഡ്രൈവറുകള്‍ തുടങ്ങിയ പ്രോഗ്രാമുകളും കുത്തകയാണ്. ഇവ ഫോണ്‍ നെറ്റ്‌വര്‍ക്ക് റേഡിയോ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്സ്, 3ഡി ഗ്രാഫിക്സ്, ക്യാമറ, സ്പീക്കര്‍, ചില മൈക്രോഫോണ്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. ചില മോഡലുകളില്‍ ഈ ഡ്രൈവറുകള്‍ സ്വതന്ത്രമാണ്. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കൊഴുവാക്കാനാവുന്നതാണ്. എന്നാല്‍ ധാരാളം ഒഴുവാക്കാന്‍ പറ്റാത്ത പ്രോഗ്രാമുകളുമുണ്ട്.

ഫോണ്‍ നെറ്റ്‌വര്‍ക്ക് ഫംവെയറുകള്‍ മുമ്പേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവയാണ്. നിങ്ങളുടെ ഇഷ്ടപ്രകാരം ഫോണ്‍ നെറ്റ്‌വര്‍ക്കുമായി സംസാരിക്കുക മാത്രമാണ് അതിന്റെ ധര്‍മ്മം. ഇതിനെ ഒരു സര്‍ക്കീട്ട് ആയി കരുതാം. ഒരു കമ്പ്യൂട്ടിങ് ഉപകരണത്തിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാകണമെന്ന് നാം വാശിപിടിക്കുമ്പോള്‍ നമുക്ക് മുമ്പേ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫംവെയറുകള്‍ പരിഷ്കരിക്കപ്പെടുന്നില്ല എന്ന് കരുതാം. കാരണം ഉപയോക്താവിനെ സംബന്ധിച്ചടത്തോളം അത് പ്രോഗ്രാമാണോ സര്‍ക്കീട്ടാണോ എന്നതില്‍ വലിയ വ്യത്യാസമൊന്നുമില്ല.

ദൗര്‍ഭാഗ്യവശാല്‍ ഇതൊരു വിദ്വേഷമുള്ള സര്‍ക്കീട്ട് ആണ്. എങ്ങനെ നിര്‍മ്മിക്കപ്പെട്ടതായാലും വിദ്വേഷമുള്ള സവിശേഷതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഫംവെയറിന് വലിയ നിയന്ത്രണ ശക്തിയാണുള്ളത്. അവയ്ക്ക് ഫോണിനെ ഒരു ശ്രവണ ഉപകരണമായി മാറ്റാനാവും. ചിലതില്‍ അതിന് മെക്രോഫോണ്‍ നിയന്ത്രിക്കാനാവും. ചിലതില്‍ ഷെയര്‍ ചെയ്ത മെമ്മറി ഉപയോഗിച്ച് അതിന് പ്രധാന കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവും. അങ്ങനെ അതിന് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നീക്കം ചെയ്യാനോ പരിഷ്കരിക്കാനോ കഴിയുന്നു. മിക്കവയും വിദൂര നിയന്ത്രണം വഴി സോഫ്റ്റ്‌വെയറുകള്‍ നിലനിര്‍ത്താന്‍കഴിവുള്ളവയാണ്. നമുക്ക് നമ്മുടെ സോഫ്റ്റ്‌വെയറുകളിലും കമ്പ്യൂട്ടിങ്ങിലും നിയന്ത്രണം വേണം എന്നതാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ അടിസ്ഥാനം. പിന്‍വാതിലുള്ള ഒരു സിസ്റ്റത്തിന് ആ പേര് യോജിക്കില്ല. മിക്ക കമ്പ്യൂട്ടിങ് സിസ്റ്റത്തിനും തെറ്റുകുറ്റങ്ങളുണ്ടാവും. ഈ ഉപകരണങ്ങളും അങ്ങനെയാണ്. (സമാര്‍ക്കന്‍ഡിലെ കൊലപാതകത്തില്‍ ലക്ഷ്യത്തിന്റെ ആന്‍ഡ്രോയിഡല്ലാത്ത ഫോണ്‍ ശ്രവണ ഉപകരണമായി ഉപയോഗിച്ച് ക്രൈഗ് മറേ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ട്.)

ഒരു സര്‍ക്കീട്ട് പോലെയല്ല ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഫോണ്‍ നെറ്റ്‌വര്‍ക്ക് ഫംവെയര്‍. കാരണം പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഈ ഹാര്‍ഡ്‌വെയര്‍ അനുവദിക്കുന്നു. കുത്തക ഫംവെയര്‍ ആയതിനാല്‍ ഉത്പാദകന് മാത്രമേ പുതിയ വെര്‍ഷന്‍ നിര്‍മ്മിക്കാനാവൂ, —ഉപഭോക്താവിനാവില്ല.

പുതിയ വെര്‍ഷനുകള്‍ സ്ഥാപിക്കില്ല, പ്രധാന കമ്പ്യൂട്ടറിനെ നിയന്ത്രിക്കില്ല, സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം അനുവദിക്കുമ്പോള്‍ മാത്രം ആശയവിനിമയം നടത്തുകയുള്ളു എന്നൊക്കെയാണെങ്കില്‍ മാത്രം നമുക്ക് അസ്വതന്ത്ര ഫോണ്‍ നെറ്റ്‌വര്‍ക്ക് ഫംവെയറിനെ സഹിക്കാം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത് സര്‍ക്കീട്ട് പോലെ ആയിരിക്കണം, കൂടാതെ അത് വിദ്വേഷമുള്ളതാവാന്‍ പാടില്ല. ഇത്തരത്തിലുള്ള ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിക്കുന്നതില്‍ സാങ്കേതികമായി ഒരു പരിമിതികളുമില്ല. എന്നാല്‍ അത്തരത്തിലൊന്നുണ്ടൊ എന്ന് നമുക്കറിയില്ല.

ആന്‍ഡ്രോയിഡ് ഒരു സെല്‍ഫ് ഹോസ്റ്റിങ് സിസ്റ്റമല്ല. മറ്റ് സിസ്റ്റങ്ങളുപയോഗിച്ചാണ് ആന്‍ഡ്രോയിഡ് വികസിപ്പിക്കുന്നത്. “സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് കിറ്റ് ” (SDK) സ്വതന്ത്രമാണെന്ന് കാഴ്ച്ചയില്‍ തോന്നുന്നു. പക്ഷേ അത് പരിശോധിക്കുക വിഷമമാണ്. ചില ഗൂഗിള്‍ API യുടെ ഡെഫനിഷന്‍ ഫയലുകള്‍ സ്വതന്ത്രമല്ല. SDK ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ചില കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളില്‍ ഒപ്പുവെക്കേണ്ടിവരുന്നു, അത് ഒപ്പ് വെക്കാന്‍ നിങ്ങള്‍ വിസമ്മതിക്കും എന്നാണ് കരുതുന്നത്. റെപ്ലികന്റിന്റെ SDK ഒരു സ്വതന്ത്ര ബദലാണ്.

പേറ്റന്റ് യുദ്ധത്തില്‍ ശ്രദ്ധിച്ചുകൊണ്ടാണ് അടുത്തകാലത്ത് ആന്‍ഡ്രോയിഡിനെക്കുറിച്ച് വന്ന പത്രക്കുറിപ്പ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി പേറ്റെന്റ് ഇല്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഞങ്ങള്‍ അന്നുമുതല്‍ക്ക് ഇത്തരം യുദ്ധങ്ങളേക്കുറിച്ച് മുന്നറിയിപ്പ് നല്‍യിട്ടുള്ളതാണ്. സോഫ്റ്റ്‌വെയര്‍ പേറ്റെന്റുകള്‍ കാരണം ആന്‍ഡ്രോയിഡില്‍ നിന്നും പല സവിശേഷതകള്‍ നീക്കം ചെയ്യാന്‍ കാരണമാകും. വേണമെങ്കില്‍ മൊത്തത്തില്‍ തന്നെ ഇല്ലാതാവും. എന്തുകൊണ്ട് സോഫ്റ്റ്‌വെയര്‍ പേറ്റെന്റുകള്‍ ഇല്ലാതാക്കണം എന്നതിനെക്കുറിച്ചറിയാന്‍ endsoftpatents.org എന്ന സൈറ്റ് കാണുക.

എന്തിരുന്നാലും, പേറ്റന്റ് ആക്രമണവും ഗൂഗിളിന്റെ പ്രതികരണവും ഈ ലേഖനത്തിനെ സംബന്ധിച്ചടത്തോളം പ്രസക്തമായ കാര്യമല്ല. ആന്‍ഡ്രോയിഡ് ഉത്പന്നങ്ങള്‍ എങ്ങനെയാണ് ഒരു വിതരണത്തെ നീതിശാസ്ത്രപരമായി എങ്ങനെ സമീപിക്കുന്നു, എങ്ങനെ അത് തകരുന്നു. ഇതിന്റെ ഗുണങ്ങള്‍ മാധ്യമങ്ങള്‍ക്കും പ്രാധാന്യമുള്ള വിഷയങ്ങളാണ്.

കൊണ്ടുനടക്കാവുന്ന ഫോണില്‍ ഉപഭോക്താവ് നിയന്ത്രിതമായ, നൈതികമായ, സ്വതന്ത്രസോഫ്റ്റ്‌വെറില്‍ പ്രധാനപ്പെട്ട കാല്‍വെപ്പാണ് ആന്‍ഡ്രോയിഡ്. എന്നാല്‍ ഇനിയും വളരെ ദൂരം പോകാനുണ്ട്. റെപ്ലിക്കന്റിനായി ഹാക്കര്‍മാര്‍ അദ്ധ്വാനിക്കുകയാണ്. പുതിയ ഫോണ്‍ മോഡലുകളില്‍ അത് പ്രവര്‍ത്തിപ്പിക്കുക വലിയ ജോലിയാണ്. ഫംവെയറിന്റെ പ്രശ്നവുമുണ്ട്. എന്നാല്‍ ആപ്പിളും, വിന്‍ഡോസ് സ്മാര്‍ട്ട് ഫോണിനേക്കാളും കുറവ് ദോഷമേ ആന്‍ഡ്രോയിഡ് ഫോണ്‍ ചെയ്യുന്നുള്ളു എങ്കിലും അത് നിങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നില്ല.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്